കൊച്ചി: കാക്കനാട് രാജഗിരി കോളജിന്റെ ആക്സിലറേറ്റഡ് പ്രോഗ്രാമിലൂടെ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉപരിപഠനത്തിന് അവസരമൊരുക്കുന്നു. ഇന്ത്യയില്‍ ആരംഭിക്കുന്ന ഉപരിപഠനം മുന്‍നിര വിദേശ സര്‍വകലാശാലയില്‍ തുടരാന്‍ അവസരമൊരുക്കുന്നതാണു പദ്ധതി.
ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം വിദ്യാര്‍ഥികള്‍ക്ക് രാജഗിരിയില്‍ മൂന്നു വര്‍ഷത്തെ പഠനവും തുടർന്ന് മാസ്റ്റേഴ്സ് പ്രോഗ്രാമിനായി വിദേശ സര്‍വകലാശാല തെരഞ്ഞെടുക്കാനും അവസരം ലഭിക്കും.
ബിരുദപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് രാജഗിരിയില്‍ ഒരു വര്‍ഷത്തെ പഠന ശേഷം ബിരുദാനന്തരബിരുദത്തിലെ ശേഷിക്കുന്ന ഒരു വര്‍ഷം വിദേശ സർവകലാശാലയില്‍ പൂര്‍ത്തിയാക്കാം. കുറഞ്ഞ ചിലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള യോഗ്യതയും സ്റ്റേബാക്കിനുള്ള അവസരവും ലഭിക്കും.
യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജര്‍മനി, തായ്ലൻഡ് എന്നിവിടങ്ങളിലാണ് ഉപരിപഠനത്തിന് അവസരം ഒരുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍:
[email protected], ഫോൺ: 7593841412.