University News
വനിതാ-ശിശു വികസന വകുപ്പിൽ ഭാഷാ വിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്
കോ​ട്ട​യം: വ​നി​താശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ശി​ശുസം​ര​ക്ഷ​ണ യൂ​ണി​റ്റ് മു​ഖേ​ന കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ഷാ​ വി​ദ​ഗ്ധ​ർ, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, സൈ​ക്യാ​ട്രി​സ്റ്റ് ഒ​ഴി​വു​ക​ൾ.

കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വി​ധ ഭാ​ഷകൾ ത​ർ​ജ​മ ചെ​യ്യു​ന്ന​തി​ലേ​ക്കാ​യി ഭാ​ഷാ​ വി​ദ​ഗ്ധ പാ​ന​ലി​ലേ​ക്ക് ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ആ​സ​ാമീ​സ്, ബം​ഗാ​ളി, ക​ന്ന​ഡ, മ​റാ​ത്ത, ഒ​റി​യ, ഗു​ജ​റാ​ത്തി, ബിഹാ​റി ഭാ​ഷ​ക​ൾ എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യു​ന്ന​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ്ല​സ് ടു ​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടാ​ക​ണം. ബ​ന്ധ​പ്പെ​ട്ട ഭാ​ഷ വാ​യി​ക്കാ​നും എ​ഴു​താ​നും അ​റി​യ​ണം. 30 മു​ത​ൽ 60 വ​യ​സു​വ​രെ​യു​ള്ള സോ​ഷ്യ​ൽ വ​ർ​ക്ക്, സൈ​ക്കോ​ള​ജി, ചൈ​ൽ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്, ഭാ​ഷ അ​ധ്യാ​പ​ക​ർ എ​ന്നീ മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.

ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് പാ​ന​ലി​ലേ​ക്ക് ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ൽ എം​ഫി​ല്ലും ആ​ർസിഐ ര​ജി​സ്‌​ട്രേ​ഷ​നും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ളപ്പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, പ്രാ​യം, താ​മ​സ​സ്ഥ​ലം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ജി​ല്ലാ ശി​ശുസം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, ജി​ല്ലാ ശി​ശു യൂ​ണി​റ്റ്, അ​ണ്ണാ​ൻ​കു​ന്ന് റോ​ഡ്, കോ​ട്ട​യം 686001 എന്ന വി​ലാ​സ​ത്തി​ൽ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പേ​ക്ഷ ല​ഭ്യ​മാ​ക്ക​ണം. ഫോൺ: 8281899464.
More News