സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: 202223 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയിട്ടുള്ള വിദ്യാർഥികൾ 202324, 202425 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ അപേക്ഷ മാനുവൽ ആയി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ലേക്ക് നീട്ടി. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.