റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും
തിരുവനന്തപുരം: ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) അറിയിച്ചു.
ഇതിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കുള്ള ജില്ലാതല ശില്പശാല പൂർത്തിയായി.