വിശ്വജ്യോതിയിൽ എംബിഎ പ്രവേശനം
വാഴക്കുളം: വിശ്വജ്യോതി സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ ബാച്ചിലേക്ക് അവസാനഘട്ട പ്രവേശനത്തിനായി www. vjcet.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. ബിരുദത്തിന്റെയും കെ മാറ്റ്കേരള, സീമാറ്റ്, കാറ്റ് എന്നീ പ്രവേശനപ്പരീക്ഷകളിൽ ലഭിക്കുന്ന സ്കോറിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനപ്പരീക്ഷ എഴുതാത്തവർക്കും സർക്കാർ നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. ഫിനാൻഷൽ മാനേജ്മെന്റ്, ഹ്യൂ മൻ റിസോഴ്സ് മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നീ ഡ്യുവെൽ സ്പെഷലൈസേഷനുകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. വിവരങ്ങൾക്ക് 9778471155,9961734244.