വിഎച്ച്എസ്ഇ: മുഖ്യഘട്ട പ്രവേശന നടപടി പൂർത്തിയായി
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യ ഘട്ടത്തിലെ പ്രവേശന നടപടി പൂർത്തിയായി.
സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അലോട്ട്മെന്റിനായുള്ള അപേക്ഷ ക്ഷണിക്കുകയും ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതനുസരിച്ചുള്ള പ്രവേശന നടപടികൾഇന്ന് അവസാനിക്കും.