നിപ്മറിൽ അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്റർ
തൃശൂർ: ഭിന്നശേഷി മേഖലയിലെ വിവിധ കോഴ്സുകളിൽ ചേരുന്നതിനു ബുദ്ധിമുട്ടു നേരിടുന്നവരെ സഹായിക്കാൻ നിപ്മറിൽ അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങി. പല കോഴ്സുകൾക്ക് എങ്ങനെ അപേക്ഷിക്കണമെന്ന് അറിയാത്തവർ നിരവധിയുണ്ടെന്ന വിലയിരുത്തലിലാണു സെന്റർ തുടങ്ങിയത്. https://nberrehabcouncil .gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ഒരുവർഷം കാലാവധിയുള്ള കെയർ ഗിവിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്റർവഴി അപേക്ഷിക്കാം. കുറഞ്ഞ യോഗ്യത പത്താംക്ലാസ്. കുറഞ്ഞ പ്രായം 18 വയസ്. ഉയർന്ന പ്രായപരിധിയില്ല. താത്പര്യമുള്ളവർ ജൂലൈ 31നു മുന്പായി അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്ററിനെ സമീപിക്കാം. ഫോണ്: 9288008994.