എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തിരുവനന്തപുരം: ഗവണ്മെന്റ് ഓഫ് ഇന്ത്യസിവിൽ ഏവിയേഷൻ വ്യോമയാന മന്ത്രാലയത്തിന്റെ (DGCA Directorate General of Civil Aviation) അംഗീകാരമുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിംഗ് (CAR 147) കോഴ്സിലേക്ക് തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ അപേക്ഷ ക്ഷണിച്ചു.
മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 60% മാർക്ക് നേടി പ്ലസ് 2 പാസായവർക്കും പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ ബിടെക് (മെക്കാനിക്കൽ, എയ്റോനോട്ടിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) പാസായവർക്കും അപേക്ഷിക്കാം. രണ്ടു വർഷ കാലാവധി ഉള്ള കോഴ്സിന്റെ പ്രാക്ടിക്കൽ ട്രെയിനിംഗ് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷനിലും തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് (AIESL MRO) ലും ആയിട്ടാണ് നൽകുന്നത്.
ഹെവി എയർക്രാഫ്റ്റ്, ജെറ്റ് എൻജിൻ എന്നിവ ചേർന്ന മെക്കാനിക്കൽ എയ്റോപ്ലെയിൻ ടർബൈൻ (കാറ്റഗറി ബി1.1) സ്ട്രീം, എയർക്രാഫ്റ്റിന്റെ ഇൻസ്ട്രുമെന്റ്, റേഡിയോ, റഡാർ, നാവിഗേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് സിസ്റ്റം ഇവ കൂടിച്ചേർന്ന ഏവിയോണിക്സ് (കാറ്റഗറി ബി2) സ്ട്രീം എന്നീ രണ്ട് ശാഖകൾ ആണ് ഉള്ളത്. ഇതിൽ ഏതെങ്കിലും ഒരു ശാഖയിലേക്കാണ് അപേക്ഷിക്കേണ്ടത്.
എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിംഗ് എന്നത് ഒരു ടെക്നിക്കൽ പ്രഫഷണൽ കോഴ്സ് ആണ് . വിമാനങ്ങൾ പറക്കുന്നതിന് മുൻപ് അവ പരിശോധിച്ചു ടെക്നിക്കൽ തകരാറുകൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ടെക്നിക്കൽ തകരാറുകൾ കണ്ടെത്തിയാൽ അവ പരിഹരിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയും വിമാനങ്ങൾ ഏവിയേഷൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന സാങ്കേതിക വിദഗ്ധരാണ് ഓരോ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറും.
ദേശീയ അന്തർദേശീയ എയർ ലൈനുകളിലും എയർക്രാഫ്റ്റ് മാനുഫാക്ചറിംഗ് കന്പനികളിലും എയർപോർട്ട്, ഫ്ളയിംഗ് ക്ലബ്, മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർ ഹോൾ (MRO) തുടങ്ങിയ വിവിധ മേഖലകളിൽ ജോലി സാധ്യതയുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിംഗ് കോഴ്സ് വിമാനങ്ങളുടെ സുരക്ഷയ്ക്കും വിശ്വസ്തതക്കും പിന്നിലുള്ള കരുത്തും ആകാശം കീഴടക്കാൻ ആഗ്രഹിക്കുന്ന ഓരോ ടെക്നിക്കൽ മനസിനും അഭിമാനകരവും അഭികാമ്യവുമായ ഒരു പാതയുമാണ്.
മാർക്കിന്റെയും കൗണ്സിലിംഗിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അഡ്മിഷൻ സമയത്ത് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരത്ത് വെടിവെച്ചാൻകോവിലിലുള്ള റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷനുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്: 09400179573, 06238687190 വെബ്സൈറ്റ്: www.riaindia.co.in .