കപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾകേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് പതിനൊന്നാം ബാച്ചിന്റെ പ്രവേശനതീയതി പിഴയില്ലാതെ ഓഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 23 വരെയും ദീർഘിപ്പിച്ചു.
എട്ട്, ഒന്പത്, 10 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർഥികൾക്കും പതിനൊന്നാം ബാച്ചിൽ പുനഃപ്രവേശനം നേടാം.
പുനഃപ്രവേശ ഫീസ് 500 രൂപയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www. scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.