University News
ആ​ർ​ക്കി​ടെ​ക്ച​ർ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്: സ്കോ​ർ പ​രി​ശോ​ധി​ക്കാം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2025ലെ ​​​​ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ റാ​​​​ങ്ക് ലി​​​​സ്റ്റ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മാ​​​​ർ​​​​ക്കും NATA സ്കോ​​​​റും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി www.cee. kerala.gov.in വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

വെ​​​​ബ്സൈ​​​​റ്റി​​​​ലെ ‘KEAM 2025Candidate Portal’ എ​​​​ന്ന ലി​​​​ങ്കി​​​​ലൂ​​​​ടെ ഇ​​ന്നു രാ​​​​ത്രി 11.59 വ​​​​രെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മാ​​​​ർ​​​​ക്ക്‌/NATA സ്‌​​​​കോ​​​​ർ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാം. അ​​​​പ്‌​​​​ലോ​​​​ഡ്‌ ചെ​​​​യ്ത മാ​​​​ർ​​​​ക്ക് ലി​​​​സ്റ്റു​​​​ക​​​​ളി​​​​ൽ അ​​​​പാ​​​​ക​​​​ത​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​രു​​​​ടെ മാ​​​​ർ​​​​ക്കു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​വേ​​​​ള​​​​യി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​കു​​​​ന്ന​​​​ത​​​​ല്ല.

അ​​​​ത്ത​​​​ര​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​ർ​​​​ക്ക് ലി​​​​സ്റ്റു​​​​ക​​​​ൾ/അ​​​​പാ​​​​ക​​​​ത ഇ​​​​ല്ലാ​​​​ത്ത വ്യ​​​​ക്ത​​​​മാ​​​​യ മാ​​​​ർ​​​​ക്ക് ലി​​​​സ്റ്റു​​​​ക​​​​ൾ വെ​​​​ബ്പേ​​​​ജി​​​​ലൂ​​​​ടെ അ​​​​പ്‌​​​​ലോ​​​​ഡ്‌ ചെ​​​​യ്യ​​​​ണം ഫോ​​​​ൺ: 0471 23232120, 2338487.
More News