എൻജിനിയറിംഗ്: സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജ് മാനേജ്മെന്റുകളുമായി സർക്കാർ ഏർപ്പെട്ടിട്ടുള്ള കരാറിനു വിധേയമായി സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ നിശ്ചിത ശതമാനം കമ്യൂണിറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേക്കും സംസ്ഥാനത്തെ കോഓപ്പറേറ്റിവ് അക്കാദമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷന്റെ (CAPE) കീഴിലുള്ള സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളജുകളിലെ കോഴ്സുകളിലേക്കും, സംസ്ഥാന സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ സൊസൈറ്റികൾ/ബാങ്കുകൾ/മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കിവച്ചിട്ടുള്ള അഞ്ചു ശതമാനം സീറ്റുകളിലേക്കു സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നു യോഗ്യരായ വിദ്യാർഥികളെ കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിലൂടെ (CAP2025) അലോട്ട് ചെയ്യും.
കമ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി, രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inലെ ‘KEAM 2025 Candidate Portal ’എന്ന ലിങ്കിലൂടെ ഹോം പേജിൽ പ്രവേശിച്ച് ‘Community quota/ Proforma’ എന്ന മെനു ക്ലിക്ക് ചെയ്ത് കോളജ് സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ട ശേഷം, ആവശ്യമായ രേഖകൾ സഹിതം നാളെ വൈകുന്നരം നാലിന് മുമ്പായി അതത് കോളജ് അധികൃതരുടെ മുമ്പാകെ ഹാജരാകണം.
കോളജുകളുടെ തരംതിരിച്ചുള്ള ലിസ്റ്റ്, വിശദ വിവരങ്ങൾ എന്നിവയ്ക്കു വിജ്ഞാപനം കാണുക. ഫോൺ നന്പർ: 0471 2332120, 2338487.