2021 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽഎൽബി (പ്രയർ ടു 201112 അഡ്മിഷൻ) (ഫൈനൽ മേഴ്സിചാൻസ്,സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 19 വരെ അപേക്ഷിക്കാം.
ഐയുസിജിഐഎസ് ടി ഡിപ്പാർട്ട്മെന്റ് ഓഫ് ജിയോളജി 2022 ഡിസംബറിൽ നടത്തിയ പിജി ഡിപ്ലോമ പ്രോഗ്രാം ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി 202122 ബാച്ചിന്റെ (സിഎസ്എസ്) പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
15 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎ,എംഎസ്സി,
എംകോം,എംഎംസിജെ,എംഎസ്ഡബ്ല്യു,എംഎഎച്ച്ആർഎം,എംടിടിഎം (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 ആൻഡ് 2020 അഡ്മിഷൻ) വിദ്യാർഥികളുടെ രജിസ്ട്രേഷൻ ഒന്പതു വരെ നീട്ടിയിരിക്കുന്നു. പിഴകൂടാതെ ഒന്പതുവരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 11 വരെയും www.slcm.keralauniversity.ac.in മുഖേന അപേക്ഷിക്കാം. 2021, 2022 അഡ്മിഷൻ വിദ്യാർഥികൾ സർവകലാശാലയുടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക അഡ്മിഷന് പരിഗണിക്കുന്നതല്ല. 2019, 2020 അഡ്മിഷൻ വിദ്യാർഥികൾ exams.keralauniversity.ac.in എന്ന പോർട്ടൽ മുഖേന രജിസ്ട്രേഷൻ ചെയ്യേണ്ട താണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ എംഎ,എംഎസ്സി,എംകോം,എംഎസ്ഡബ്ല്യു,എംഎഎച്ച്ആർഎം,എംഎംസിജെ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2021 അഡ്മിഷൻ, സപ്ലിമെന്ററി 20192021 അഡ്മിഷൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2022 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് വിത്ത് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (മേഴ്സിചാൻസ് 2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റുമായി ഒന്പതു മുതൽ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇജെ മൂന്ന് സെക്ഷനിൽ ഹാജരാകേണ്ടതാണ്.