ഇന്റർ കോളേജിയറ്റ് സ്പോർട്സ് ക്വിസ്
കേരള കായിക ദിനത്തിന്റെ ഭാഗമായി കേരളസർവകലാശാല കായികപഠന വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർ കോളജിയറ്റ് സ്പോർട്സ് ക്വിസ് 13ന് രാവിലെ 10നു യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ കായിക പഠന വകുപ്പിൽ പ്രാഥമിക ക്വിസ് മത്സരം നടത്തുകയും അതിൽ വിജയിക്കുന്നവരെ യൂണിവേഴ്സിറ്റി സെനറ്റ് ചേന്പറിൽ അന്നേ ദിവസം ഉച്ചകഴിഞ്ഞ് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയിക്കുന്ന മത്സരാർഥികൾക്ക് സമ്മാനം നൽകും. ഒരു കോളജിൽ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാൻ അർഹതയുണ്ട്. കേരളസർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകൾ, കേരളസർവകലാശാല പഠനവകുപ്പുകൾ, യുഐടി., യുഐഎം, കെയുസിടിഇ തുടങ്ങിയവയിലെ വിദ്യാർഥിൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്നത്. പങ്കെടുക്കാൻ താല്‍പ്പര്യമുള്ള മത്സരാർഥികൾ കോളജ് പ്രിൻസിപ്പൽ/അതാതു വകുപ്പു മേധാവിയുടെ കത്തുമായി 9.30 ന് തന്നെ കായിക പഠന വകുപ്പിലെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേരണം.
പരീക്ഷാത്തീയതിയിൽ മാറ്റം
വിദൂര വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ബിഎ/ബികോം/ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബി.എസ്സി. മാത്തമാറ്റിക്സ്/ ബിബിഎ/ബിസിഎ കോഴ്സുകളുടെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ 10 മുതൽ നടത്തുവാൻ പുതുക്കി നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2023 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ വിദൂര വിദ്യാഭ്യാസ വിഭാഗം (2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2017 മുതൽ 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ മേഴ്സി ചാൻസ്, ജനുവരി 2023 (20042006 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ അഞ്ചാം സെമസ്റ്റർ 2020 സ്കീം, സെപ്റ്റംബർ 2023 റെഗുലർ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഒന്‍പതു മുതൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
25 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ 2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി, 2019 & 2020 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം യുജി/പിജി പ്രോഗ്രാമുകളുടെ അഡ്മിഷൻ 2023 ഒക്ടോബർ 20 വരെ
വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 20232024 അധ്യയന വർഷത്തെ എട്ട് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ തുടരുന്നു. പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ പ്രോഗ്രാമുകൾക്കും പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് അഡ്മിഷൻ നടക്കുന്നത്. അപേക്ഷ 2023 ഒക്ടോബർ 20 വരെ ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷയുടെ ശരിപകർപ്പും അസൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 25 ന് വൈകുന്നേരം അഞ്ചിന് മൂൻപായി നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും www.ideku.net സന്ദർശിക്കുക.
സീറ്റൊഴിവ്
തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രം 16ന് തുടങ്ങുന്ന പിഎസ്സി അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ഏതാനും സീറ്റുകൾ കഴിവുണ്ട്. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി, കോഴ്സ് കാലാവധി: ആറു മാസം, ക്ലാസുകൾ: ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ, കോഴ്സ് ഫീസ്: 9000 രൂപ, ഉയർന്ന പ്രായ പരിധി ഇല്ല. താല്‍പ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം പിഎംജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ് സെന്റർ കാന്പസിലെ ലെ CACEEഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 04712302523.