2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (റെഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM (2023, 2022 & 2021 രജിസ്ട്രേഷൻ വിദ്യാർഥികൾ) www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർഥികൾ examsHYPERLINK "http://www.slcm.keralauniversity.ac.in/".keralauniversity.ac.in മുഖേനയും 2025 മേയ് ഒന്പതിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. SLCM വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (മേഴ്സിചാൻസ്), 2024 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സോഷ്യൽ വർക്സ്) (മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ അവസാന തീയതിയായ 2025 മേയ് ഒന്പതിന് മുൻപ് examsHYPERLINK "http://www.slcm.keralauniversity.ac.in/".keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
(www.keralauniversity.ac.in ).
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സോഷ്യൽ വർക്സ്) (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മേയ് ഒന്പതു വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
(www.keralauniversity.ac.in )..
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ബിസിനസ് ഇക്കണോമിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2025 മേയ് ഒന്പതുവരെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ മലയാളം (സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സീറ്റൊഴിവ്
ഹിന്ദി പഠന വകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് & റിപ്പോർട്ടിംഗ് ഇൻ ഹിന്ദി പാർട്ട്ടൈം പ്രോഗ്രാമിലേക്ക് (202425) എസ്ടി കാറ്റഗറിയിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബിരുദം. താത്പര്യമുള്ളവർ അസൽ രേഖകളുമായി രണ്ടിന് രാവിലെ 11ന് കാര്യവട്ടം കാന്പസിലെ കേരളസർവകലാശാല ഹിന്ദി പഠന വകുപ്പിൽ ഹാജരാവുക. വിശദവിവരങ്ങൾക്ക്: 9446183785, 04712308649.
ടൈംടേബിൾ
മേയിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2018 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിവോക് സോഫ്ട്വെയർ ഡെവലപ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ, പ്രോജക്ട് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 സെപ്റ്റംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബിഎ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി രണ്ടു മുതൽ എട്ട് വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJV സെക്ഷനിൽ ഹാജരാകണം.