2024 ഏപ്രിൽ മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, അനാലിറ്റിക്കൽ കെമിസ്ട്രി & പോളിമർ കെമിസ്ട്രി മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ exams.keralauniversity.ac.in മുഖേന 10 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2024 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 to 2018 അഡ്മിഷൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 17 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332), ബിഎസ്സി ഇലക്ട്രോണിക്സ് (340) ഡിഗ്രി പരീക്ഷകളുടെ (2022 അഡ്മിഷൻ റെഗുലർ, 2021, 2020 അഡ്മിഷൻ സപ്ലിമെന്ററി, 20132018 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മ പരിശോധനയ്ക്കും ഓൺലൈനായി അപേക്ഷി ക്കേണ്ട അവസാന തീയതി 17. വിശദവിവരം വെബ്സൈറ്റിൽ.
2024 ഏപ്രിൽ മാസം നടത്തിയ നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (2019 സ്കീം റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2024 ഡിസംബറിൽ നടത്തിയ സിബിസിഎസ് ബിഎസ്സി ഡിഗ്രി അഞ്ചാം സെമസ്റ്റർ (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2021& 2020 അഡ്മിഷൻ, മേഴ്സി ചാൻസ് 2013 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനം തീയതി മെയ് 17. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
2025 ജൂൺ 27ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ , മേഴ്സിചാൻസ് (പ്രയർ ടു 2022 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷകളുടെ രജിസ്ട്രേഷൻ
2025 മേയ് മാസം നടത്താൻ നിശ്ചയിച്ചിട്ടുള്ള ഒമ്പതാം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് 2015 സ്കീം (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എഫ്വൈയുജിപി (റെഗുലർ 2024 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ കേന്ദ്രം
2025 മേയ് ഏഴിന് ആരംഭിക്കുന്ന ബികോം പാർട്ട് III (ആന്വൽ സ്കീം റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷകൾക്ക് മടത്തറ ട്രാവൻകൂർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ പെരിങ്ങമ്മല ഇഖ്ബാൽ കോളജിലും മുതുകുളം യുഐടി പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസിലും പരീക്ഷ എഴുതണം.
ഏഴിന് ആരംഭിക്കുന്ന ഒന്ന് രണ്ട് മൂന്ന് വർഷ പാർട്ട് III ബികോം ഏപ്രിൽ 2025 ആന്വൽ സ്കീം പരീക്ഷയ്ക്ക് മുളവന സെൻമേരീസ് കോളജ് പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്തുള്ള റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് വിദ്യാർഥികൾ കുണ്ടറ പേരയം എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പരീക്ഷ എഴുതേണ്ടതാണ്.
ഏഴിന് ആരംഭിക്കുന്ന ബികോം പാർട്ട് III (ആന്വൽ സ്കീം റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷകൾക്ക് ശ്രീകാര്യം ലയോള കോളജ് സോഷ്യൽ സയൻസ്, SDE കാര്യവട്ടം എന്നിവ പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ ചെമ്പഴന്തി എസ്.എൻ കോളജിൽ പരീക്ഷ എഴുതണം.
പ്രാക്ടിക്കൽ, പ്രോജെക്ട്, വൈവവോസി
ആറാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്), ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രൊജക്റ്റ് വൈവവോസി അതാതു പരീക്ഷാകേന്ദ്രങ്ങളിൽ നടക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിപിഎ (വയലിൻ/ മ്യൂസിക് വയലിൻ ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2025 12ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജെക്ട് , വൈവവോസി പുനഃക്രമീകരിച്ചിരിക്കുന്നു
ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎ എക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് ഏപ്രിൽ 2025 പരീക്ഷകളുടെ അഞ്ച്, ഒന്പത് തീയതികളിൽ നടത്താനിരുന്ന പ്രോജെക്ട് & വൈവ വോസി 2025 മെയ് 08,09 തീയതികളിലായി പുനഃക്രമീകരിച്ചു.
സൂക്ഷ്മപരിശോധന
മൂന്നും നാലും സെമസ്റ്റർ എംഎ (എസ്ഡിഇ) ഒക്ടോബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ആറു മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇജെ.V സെക്ഷനിൽ ഹാജരാകണം.
റാങ്ക് ലിസ്റ്റ്
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ കേരള (ഐഎംകെ) യിൽ, എംബിഎ 2025 27 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 2025 ഏപ്രിൽ 28, 29 തീയതികളിൽ കാര്യവട്ടം കാന്പസിൽ നടത്തപ്പെട്ട ഗ്രൂപ്പ് ഡിസ്ട്രഷൻ, പേഴ്സണൽ ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് (ഒന്നാം ഘട്ടം) സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .