2024 ജൂലൈയിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംബിഎ (2006, 2009, 2014 & 2018 സ്കീമുകൾ മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുന്ന
അവസാന തീയതി 14. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
പരീക്ഷാവിജ്ഞാപനം
2025 ജൂണിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റേൺഷിപ് അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം ക്യാമ്പസിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഇന്റേൺഷിപ് ചെയ്യുവാൻ താത്പര്യമുള്ള വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിവേഴ്സിറ്റികളിലെ ബിടെക്, എംടെക്, എംഎസ്സി (ഇലക്ട്രോണിക്സ്, ഫിസിക്സ്, മെറ്റീരിയൽ സയൻസ്) കോഴ്സുകളിലെ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ8304050588,
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ എംബിഎ (ഫുൾടൈം) കോഴ്സുകളിലേക്കുള്ള 202526 വർഷത്തെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസിലിങ്ങ് 12 ന് ഉച്ചയ്ക്ക് ശേഷം കാര്യവട്ടം ഐഎംകെയിൽ വച്ച് നടത്തും.വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വിവരങ്ങൾക്ക് വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസുമായി ബന്ധപ്പെടണം. (ഫോൺ 04712991173).