നാല് വർഷ ബിരുദ പ്രവേശന പരീക്ഷ എട്ടിന്
കേരളസർവകലാശാലയിലെ പഠന വകുപ്പുകളിലെ നാല് വർഷ ബിരുദത്തിനുള്ള പ്രവേശന പരീക്ഷ എട്ടിന് നടക്കും. 16 മേജർ വിഷയങ്ങളിൽ ഒരു മണിക്കൂർ വീതമുള്ള ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയാണ് നടത്തുക. ഹയർ സെക്കൻഡറി തലത്തിലുള്ള അതാത് വിഷയങ്ങളുടെ സിലബസ് ആധാരമാക്കിയായിരിക്കും ചോദ്യങ്ങൾ. ഒരു ശരിയുത്തരത്തിന് നാലു മാർക്ക് ലഭിക്കും. ഒരു തെറ്റ് ഉത്തരത്തിന്ന് ഒരു മാർക്ക് കുറയും. പരീക്ഷയുടെ ടൈംടേബിൾ, ഹാൾടിക്കറ്റ് എന്നിവ കേരള യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും (www.keralauniversity.ac.in). വിശദവിവരങ്ങൾക്ക് ഫോൺ: 04712308328, 9188524612.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2022, 2015 സ്കീം റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി ഒൻപത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ആഗസ്റ്റിൽ നടത്തിയ ആറാം സെമസ്റ്റർ എംടെക് (2008 സ്കീം മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (2020 സ്കീം റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020, 2021 അഡ്മിഷൻ) (2011 സ്കീം സപ്ലിമെന്ററി 2018, 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2012, 2015 &2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352), ട്രാവൽ ആൻഡ് ടൂറിസം (357) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് ആന്റ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ബിബിഎ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇലക്ഷൻ പ്രമാണിച്ച് മൂല്യനിർണ്ണയ ക്യാമ്പുകൾ പ്രവർത്തിക്കില്ല
കേരളസർവകലാശാലയുടെ അക്കാദമിക് കൗൺസിൽ ഇലക്ഷൻ പ്രമാണിച്ച് ഇന്ന് സർവകലാശാലയുടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പന്തളം എന്നിവിടങ്ങളിൽ നടക്കുന്ന മൂല്യനിർണ്ണയ ക്യാമ്പുകൾ പ്രവർത്തിക്കുന്നതല്ല.
പരീക്ഷ രജിസ്ട്രേഷൻ
നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/ എംഎസ്ഡബ്ല്യൂ/എംഎംസിജെ/എംഎഎച്ച്ആർഎം/എംറ്റിറ്റിഎം (റെഗുലർ,സപ്ലിമെന്ററി 2021 2023 അഡ്മിഷൻ) ജൂൺ 2025 പരീക്ഷ രജിസ്ട്രേഷൻ ഇന്നാരംഭിക്കും.പിഴകൂടാതെ ജൂൺ 10 വരെയും 150/ രൂപ പിഴയോടെ 13 വരെയും 400/ രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംസിഎ (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2022 അഡ്മിഷൻ) പ്രോജക്ട് വർക്ക് ആൻഡ് കോമ്പ്രിഹെൻസീവ് കോഴ്സ് വൈവ ജൂലൈ 2025 പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിലേക്ക് അപേക്ഷിക്കുവാനുള്ള തീയതി ദീർഘിപ്പിച്ചു
അറബിക് വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് പതിനഞ്ചാമത് ബാച്ചിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15 വരെ നീട്ടി. യോഗ്യത: പ്ലസ് ടു/ തത്തുല്യം, ഫീസ്: 6,500/, സീറ്റുകൾ: 15. അപേക്ഷാഫോം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ. വിശദവിവരങ്ങൾക്ക് 04712308846/9562722485 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) ൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് മിനിമം യോഗ്യത. അപേക്ഷാഫോമിന്റെ വില 100/ രൂപ, കോഴ്സ് ഫീസ് 16,500/ രൂപ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. ശ്രീകാര്യത്തുള്ള ലൊയോള കോളജ് ഓഫീസിൽ നിന്നും അപേക്ഷാഫോം ലഭിക്കും. ഫോൺ: 04712592059, 2591018.