ഒന്നാം വർഷ ബിരുദ (FYUGP) പ്രവേശനം 2025; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാലയുടെ 202526 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in/fyugpHYPERLINK "https://admissions.keralauniversity.ac.in/fyugp2025"2025 ) പ്രസിദ്ധീകരിച്ചു. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിച്ചതിനുശേഷം ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഇന്നുകൂടി വിദ്യാർഥികൾക്ക് അവസരം ഉണ്ടായിരിക്കും. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ ആയതിന്റെ പുതിയ പ്രിന്റൗട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിനുശേഷം വിദ്യാർഥികൾ ഓപ്ഷനുകൾ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളജുകൾക്കും കോഴ്സുകൾക്കും തുടർന്ന് വരുന്ന അലോട്ട്മെന്റുകളിൽ മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. ആയതിനാൽ ട്രയൽ അലോട്ട്മെന്റ് ലഭിച്ചു എന്നുള്ളത് കൊണ്ട് മാത്രം അഡ്മിഷൻ ലഭിക്കണമെന്നില്ല.
ഒന്നാംഘട്ട അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. വിശദമായ ഷെഡ്യുൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐഡി ജനറേറ്റ് ചെയ്യണം.
പരീക്ഷാഫലം
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ & എംഎ ഹിസ്റ്ററി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ അവസാന തീയതിയായ 2025 ജൂൺ 22 ന് മുൻപ് വിദ്യാർഥികൾ www.exams.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മ്യൂസിക് (വീണ) (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് അപേക്ഷ അവസാന തീയതിയായ 2025 ജൂൺ 23 ന് മുൻപ് വിദ്യാർഥികൾ www.exams.keralauniversity.ac.in മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ (വിദൂരവിദ്യാഭ്യാസം) (സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കുവാനുള്ള അവസാന തീയതി 2025 ജൂൺ 22. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജനുവരിയിൽ നടത്തിയ മൂന്നാം വർഷ എൽഎൽബി (ത്രിവത്സര) ഓൾഡ് സ്കീം 1998 അഡ്മിഷന് മുൻപ് ആന്വൽ മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2025 ജൂൺ 25ന് മുൻപ് ഓഫ്ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ നാല് വർഷ ബിരുദ പ്രോഗ്രാം (എഥഡഏജ) (സപ്ലിമെന്ററി 2024 അഡ്മിഷൻ) ജൂലൈ 2025 പരീക്ഷയ്ക്ക് ജൂൺ 30 വരെയും 150/ രൂപ പിഴയോടെ ജൂലൈ 03 വരെയും 400/ രൂപ പിഴയോടെ ജൂലൈ 05 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ), ആറാം സെമസ്റ്റർ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2008 2018 അഡ്മിഷൻ), നാലാം സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2019 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2008 2018 അഡ്മിഷൻ) ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) & ബികോം (ഹിയറിംഗ് ഇംപയേർഡ്), രണ്ടാം സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (മേഴ്സിചാൻസ് 2008 2012 അഡ്മിഷൻ) ജൂലൈ 2025 പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 23 വരെയും 150/ രൂപ പിഴയോടെ ജൂൺ 26 വരെയും 400/ രൂപ പിഴയോടെ ജൂം 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിരുദ (എഥഡഏജ) പ്രവേശനം 2025; ബിഎ മ്യൂസിക്, ബിപിഎ കോഴ്സ് അഭിരുചി പരീക്ഷ
ശ്രീ സ്വാതിതിരുനാൾ ഗവൺമെന്റ് മ്യൂസിക് കോളജിലെ ബിപിഎ കോഴ്സിലേക്കും, നീറമൺകര, എച്ച്എച്ച്എംഎസ്പിബി എൻഎസ്എസ് കോളജ് ഫോർ വിമൺ, വഴുതക്കാട് ഗവൺമെന്റ് കോളജ് ഫോർ വിമൺ, കൊല്ലം എസ്എൻ കോളജ് ഫോർ വിമൺ എന്നീ കോളജുകളിലെ ബിഎ മ്യൂസിക് കോഴ്സിലേക്കും 202526 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ (Aptitude Test) ബിഎ മ്യൂസിക് കോഴ്സിലേക്ക് വഴുതക്കാട് ഗവൺമെന്റ് കോളജ് ഫോർ വിമണിൽ 2025 ജൂൺ 20 നും, നീറമൺകര എച്ച്എച്ച്എംഎസ്പിബി എൻഎസ്എസ് കോളജ് ഫോർ വിമണിൽ 2025 ജൂൺ 23 നും, കൊല്ലം എസ്എൻ കോളജ് ഫോർ വിമണിൽ 2025 ജൂൺ 24 നും, ശ്രീ സ്വാതിതിരുനാൾ ഗവൺമെന്റ് മ്യൂസിക് കോളജിൽ ബിപിഎ (മ്യൂസിക്, ഡാൻസ്) കോഴ്സുകളിലേക്ക് 2025 ജൂൺ 19, 20 തീയതികളിലും (വയലിൻ, വീണ, മൃദംഗം) കോഴ്സുകളിലേക്ക് 2025 ജൂൺ 20 നും നടത്തുന്നു. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്. (admissions.keralauniversity.ac.in/fyugp2025) ലഭ്യമാണ്.