ഒന്നാം വർഷ ബിഎഡ് പ്രവേശനം 2025
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ 202526 അധ്യയന വർഷത്തിലെ ബിഎഡ് കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രേവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 2025 ജൂലൈ 01 വരെ ഓപ്ഷൻ നൽകാം. കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി ഓപ്ഷൻ നൽകിയവരെ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ . അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രക്കുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കേണ്ടതാണ്. ഹെൽപ്പ്ലൈൻ നമ്പർ : 8281883053 (Whatsapp also), ഇമെയിൽ :
[email protected] , , വെബ്സൈറ്റ്: .
ഒന്നാം വർഷ ബിരുദ (FYUGP) പ്രവേശനം 2025; സ്പോർട്സ് ക്വാട്ട അഡ്മിഷൻ
സർട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് അവസരം
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദ കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. സ്പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക്/അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ്വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് () വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. സർട്ടിഫിക്കറ്റ് “Reject” ആയ വിദ്യാർത്ഥികൾക്ക്, നിലവിൽ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 26 ന് വൈകുന്നേരം 5 മണി വരെ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം. നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന പരാതികൾ പരിഗണിച്ചതിന് ശേഷം ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂൺ 26 ന് വൈകുന്നേരം അഞ്ചിനുശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. പരാതികൾ സർവകലാശാലയിലേക്ക് നേരിട്ടോ ഇമെയിൽ മുഖേനയോ അയയ്ക്കേണ്ടതില്ല. ഹെൽപ്പ്ലൈൻ നമ്പർ : 8281883052 (Whatsapp also).
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബികോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2025 ജൂലൈ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.(www.keralauniversity.ac.in ).
പരീക്ഷാവിജ്ഞാപനം
2025 ജൂലൈ 22 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ/ ബികോം/ ബിബിഎ എൽഎൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ട്, നാല്, ആറ് സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ ബികോം/ ബിബിഎ/ ബിസിഎ (എല്ലാ റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ കോഴ്സുകളും) (മേഴ്സിചാൻസ് 2000 അഡ്മിഷന് മുൻപ് & 2000 2009 അഡ്മിഷൻ വരെ) ജൂൺ 2025 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ (2020 സ്കീം റെഗുലർ/സപ്ലിമെന്ററി), ജൂൺ 2025 ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ 2025 ജൂൺ 30 ന് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .(www.keralauniversity.ac.in ).
അപേക്ഷ ക്ഷണിക്കുന്നു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കെഎൻഎം ആർട്സ് & സയൻസ് കോളജിൽ നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, നാല് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷാഫോം ഗവൺമെന്റ് കെഎൻഎം ആർട്സ് & സയൻസ് കോളജ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. മൊബൈൽ നമ്പർ : 9947115190.