ഒന്നാം വർഷ ബിഎഡ് പ്രവേശനം 2025; ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്കുള്ള 202526 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിഎഡ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ (https://admissions. keralauniversity.ac.in/bed2025) പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല അഡ്മിഷൻ ഫീസ് പ്രൊഫൈലിൽ നിന്നും ഓൺലൈനായി ഒടുക്കി ‘Transaction Success’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളജിൽ ഹാജരായി പെർമനന്റ്/ടെമ്പററി അഡ്മിഷൻ എടുക്കണം.
സർവകലാശാല അഡ്മിഷൻ ഫീസ് അടയ്ക്കാത്തവരുടെയും, ഫീസടച്ച ശേഷം കോളജിൽ ഹാജരായി പെർമനന്റ്/ടെമ്പററി അഡ്മിഷൻ എടുക്കാത്ത അപേക്ഷകരുടെയും അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാം അലോട്ട്മെന്റിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി കോളജിൽ ഹാജരായി പെർമനന്റ്/ടെമ്പററി അഡ്മിഷൻ എടുക്കേണ്ടതാണ്. ടെമ്പററി അഡ്മിഷൻ സംവിധാനം ഒന്നാം ഘട്ട അലോട്ട്മെന്റിൽ മാത്രമേ അനുവദിച്ചിട്ടുള്ളൂ.
ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായ വിദ്യാർഥികൾ കോളജിൽ ഹാജരായി അസൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അഡ്മിഷൻ ഉറപ്പാക്കിയ ശേഷം (പെർമനന്റ് അഡ്മിഷൻ എടുത്തവർ ഉൾപ്പെടെ) ഹയർ ഓപ്ഷനുകൾ (അലോട്ട്മെന്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) എട്ടിനു മുൻപായി നീക്കം ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ പ്രസ്തുത ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
പിജി & എംടക് സിഎസ്എസ് ഭിന്നശേഷിവിഭാഗം അഡ്മിഷൻ പഠന വകുപ്പുകളിലേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് (2025 2026 അധ്യയന വർഷം) പ്രവേശനം നേടുന്നതിനുളള പിജി & എംടക്, സിഎസ്എസ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പണ സമയത്ത് ഭിന്നശേഷി വിഭാഗത്തിലുള്ള സംവരണത്തിന് യോഗ്യതയുണ്ടെന്നു രേഖപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന 40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള വിദ്യാർഥികൾ 2025 ജൂലൈ ഒന്പതിന് മുൻപായി ഓൺലൈൻ അപേക്ഷാഫോമിന്റെ പ്രിന്റൗട്ടും സംവരണം തെളിയിക്കുന്നതിനുളള രേഖകളുടെ പകർപ്പും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ, ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം, കേരളസർവകലാശാല, കാര്യവട്ടം 695581 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. ഒന്പതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ തുടർനടപടികൾക്കു പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471 2308328, 9188524612. ഇമെയിൽ csspghelpHYPERLINK "mailto:
[email protected]"2025HYPERLINK "mailto:
[email protected]"@gmail.com
പിജി & എംടക് സിഎസ്എസ് സ്പോർട്സ് ക്വാട്ട അഡ്മിഷൻ
പഠന വകുപ്പുകളിലേയ്ക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് (2025 2026 അധ്യയന വർഷം) പ്രവേശനം നേടുന്നതിനുള്ള പിജി & എംടെക്, സിഎസ്എസ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പണ സമയത്ത് സ്പോർട്സ് ക്വാട്ട വിഭാഗത്തിലുളള സംവരണത്തിന് യോഗ്യതയുണ്ടെന്നു രേഖപ്പെടുത്തിയ വിദ്യാർഥികൾ ഒന്പതിന് മുൻപായി ഓൺലൈൻ അപേക്ഷാഫോമിന്റെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്നതിനുളള രേഖകളുടെ പകർപ്പും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ, ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം, കേരളസർവകലാശാല, കാര്യവട്ടം 695581 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. ഒന്പതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ തുടർനടപടികൾക്കു പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471 2308328, 9188524612. ഇമെയിൽ csspghelpHYPERLINK "mailto:[email protected]"2025HYPERLINK "mailto:[email protected]"@gmail.com
പരീക്ഷാഫലം
കമ്പൈൻഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി (2013 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in ).
രണ്ടാം സെമസ്റ്റർ എംബിഎ (ഫുൾടൈം) ട്രാവൽ ആൻഡ് ടൂറിസം (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ) (2020 സ്കീം സപ്ലിമെന്ററി 2022, 2021 & 2020 അഡ്മിഷൻ) ഡിസാസ്റ്റർ മാനേജ്മെന്റ് (2023 സ്കീം റെഗുലർ 2023 അഡ്മിഷൻ), സെപ്റ്റംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in ).