ഒന്നാം വർഷ എംഎഡ് പ്രവേശനം 2025
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളജുകളിലേക്കുള്ള 202526 അധ്യയന വർഷത്തിലെ എംഎഡ് കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരളസർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ( (General/Reservation/Management/PWD ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 1000/ (SC/ST വിഭാഗത്തിന് 500/ ) രൂപയാണ്.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തിരം അടക്കേണ്ടതാണ്. ഡി.ഡി, ചെക്ക്, മറ്റു ചെലാനുകൾ തുടങ്ങിയവ മുഖേനെയുള്ള പേയ്മെന്റുകൾ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.
അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും (
) ശ്രദ്ധിക്കണം. ഹെൽപ്പ് ലൈൻ നമ്പർ : 8281883053
[email protected]
വർഷ ബിരുദ പ്രവേശനം 2025; “റോളർ സ്പോർട്സ്”സ്പോർട്സ് ക്വാട്ട അഡ്മിഷന് ഉൾപ്പെടുത്തി
20226 അക്കാദമിക വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള FYUGP അഡ്മിഷന് സ്പോർട്സ് ക്വാട്ടയിൽ “റോളർ സ്പോർട്സ്” എന്ന കായികയിനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കായികയിനത്തിൽ പ്ലസ്ടു തലത്തിലെയോ, കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിലെയോ സർട്ടിഫിക്കറ്റുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ അഡ്മിഷൻ പ്രൊഫൈലിൽ സ്പോർട്സ് ക്വാട്ട സെലക്ട് ചെയ്ത് സ്പോർട്സ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനായി ഈ അവസരം ഉപയോഗപ്പെടുത്താം. ഹെൽപ്പ്ലൈൻ നമ്പർ: 8281883052
പരീക്ഷാഫലം
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബികോം, ബിഎസ്സി, ബിഎ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 18 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ സർവകലാശാല ഓഫീസിൽ ഹാജരാകേണ്ട തീയതി സംബന്ധിച്ച വിവരം പത്രക്കുറിപ്പ് അല്ലെങ്കിൽ സർവകലാശാല വെബ്സൈറ്റ് മുഖേന അറിയിക്കും.
കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് 2013 സ്കീം (സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്മെന്റ്), ജൂൺ 2024, കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് 2008 സ്കീം (മേഴ്സിചാൻസ്), ഒക്ടോബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി മേഴ്സിചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ14 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഏപ്രിലിൽ നടത്തിയ അവസാന വർഷ ബിഎഫ്എ (പെയിന്റിംഗ്, സ്കൾപ്പ്ച്ചർ, അപ്ലൈഡ് ആർട്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ബിഎ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയൻസ്, ബിഎ ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബിപിഎ, നവംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (ഇംപ്രൂവ്മെന്റ/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബർ 2024 ന് നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340), ബിസിഎ (332) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ), നവംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബിബിഎ ലോജിസ്റ്റിക്സ്, നവംബർ 2024 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ എഫ്വൈയുജിപി (എഥഡഏജ) ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, ഓഗസ്റ്റ് 2025 ( റെഗുലർ 2024 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാത്തീയതി
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്ത് 27 ന് നടത്താനിരുന്ന ആറാം സെമസ്റ്റർ 2020 സ്കീം, ജൂൺ 2025 (റെഗുലർ/സപ്ലിമെന്ററി) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചുകളിലെ കോംപ്രിഹെൻസീവ് കോഴ്സ് വർക്ക് പരീക്ഷ 11 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
ഏഴ്, ഒന്പത് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിഎഡ്, ജൂൺ 2025 (2019 സ്കീം റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ 2025 ജൂലൈ 8, ജൂലൈ 10 എന്നീ തീയതികളിൽ പുനഃക്രമീകരിച്ചിരിക്കുന്നു.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി, ജനുവരി 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 2025 ജൂലൈ 3, 4, 5 തീയതികളിൽ റീവാലുവേഷൻ (EJ X) വിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്.
ടൈംടേബിൾ
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2020 സ്കീം എട്ടാം സെമസ്റ്റർ, ജൂൺ 2025 (റെഗുലർ/സപ്ലിമെന്ററി) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിലെ വിദ്യാർഥികൾക്കായുള്ള പ്രായോഗിക പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ 2025 ജൂലൈ 14ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യുഐഎം എംബിഎ സ്പോട്ട് അഡ്മിഷൻ
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യുഐഎം ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐസിഎം പൂജപ്പുര) എംബിഎ ഫുൾടൈം കോഴ്സിലേക്കുളള 2025 26 വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ, 2025 ജൂലൈ 10, 11 തീയതികളിൽ 10.30 am മുതൽ 04.30 pmവരെ അതാത് യുഐഎം കേന്ദ്രങ്ങളിൽ നടത്തും. സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000/ രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 500/ രൂപയും ആണ്.