ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025; രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്കുള്ള 202526 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗ് ഇൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കണം. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല.
അലോട്ട്മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച അപേക്ഷകർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി സ്ഥിര അഡ്മിഷൻ എടുക്കണം. ഈ ഘട്ടത്തിൽ Temporary Admission അനുവദിക്കുന്നതല്ല. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം. സ്ഥിര അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾ ഈ അലോട്ട്മെന്റിനുശേഷം വരുന്ന സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് ഓപ്ഷൻ നൽകുന്ന പക്ഷം ആയതിലേക്ക് പരിഗണിക്കും. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് Temporary Admission എടുത്ത എല്ലാ വിദ്യാർഥികളും സ്ഥിര അഡ്മിഷൻ എടുക്കണം. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഹയർ ഓപ്ഷൻ നിലനിർത്തിയ വിദ്യാർഥികൾക്ക് രണ്ടാം ഘട്ട അലോട്മെന്റിൽ മാറ്റം ഉണ്ടെങ്കിൽ പുതുതായി ലഭിച്ച അലോട്ട്മെന്റിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം രണ്ട് അഡ്മിഷനും ക്യാൻസൽ ആകും.
പരീക്ഷാഫലം
ഒന്നാം ബിബിഎ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സി ചാൻസ് 2013 2018 അഡ്മിഷൻ) നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 18വരെ ഓൺലൈനായി അപേക്ഷിക്കാം.
ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് നാലാം സെമസ്റ്റർ മേയ് 2024 (2013 സ്കീം), ആറാം സെമസ്റ്റർ നവംബർ 2024 (2013 സ്കീം), ആറാം സെമസ്റ്റർ നവംബർ 2024 (2008 സ്കീം), എട്ടാം സെമസ്റ്റർ ഡിസംബർ 2024 (2013 സ്കീം) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
29ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സരം യൂണിറ്ററി എൽഎൽബി (റെഗുലർ, സപ്ലിമെന്ററി മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസബിലിറ്റി) (2015 സ്കീം റെഗുലർ 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2023 അഡ്മിഷൻ), നാലാം സെമസ്റ്റർ സ്പെഷ്യൽ എഡ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസബിലിറ്റി (2015 സ്കീം റെഗുലർ 2023 അഡ്മിഷൻ & മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
2025 ജൂലൈ 18ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിബിഎ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ ഡിഗ്രി പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച റെഗുലർ വിദ്യാർഥികൾ (2023 അഡ്മിഷൻ) ആലപ്പുഴ എസ്ഡി കോളജിലും, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, മേഴ്സിചാൻസ് വിദ്യാർഥികൾ യുഐടി ആലപ്പുഴയിലും, പത്തനംതിട്ട ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൾസ് കോളജിലും, കൊല്ലം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്എൻ കോളജിലും പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച റെഗുലർ ഇംപ്രൂവ്മെന്റ് (2022 അഡ്മിഷൻ) പെൺകുട്ടികൾ വഴുതക്കാട് ഗവ. വിമെൻസ് കോളജിലും, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച ആൺകുട്ടികളും സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികളും കേശവദാസപുരം എംജി കോളജിലും പരീക്ഷ എഴുതണം. ഹാൾടിക്കറ്റുകൾ അതാത് പരീക്ഷ കേന്ദ്രത്തിൽ നിന്ന് 14 മുതൽ ലഭ്യമാകും.
സൂക്ഷ്മ പരിശോധന
ഏഴാം സെമസ്റ്റർ ബിടെക് (2020 സ്കീം) ജനുവരി 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ (ഇ.ജെ.VII) 14 മുതൽ 16വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
ഹെൽത്ത് സയൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി (CDC) സഹകരിച്ചു നടത്തുന്ന, പി.ജി. ഡിപ്ലോമ ഇൻ അഡോളസെന്റ് ആൻഡ് ഫാമിലി കൗൺസിലിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: M.A Psychology/ Sociology/Anthropology/ MSW/ MSc. Child Development/ Home Science/ Nutrition or any other Masters Degree/ B.Sc Nursing/ PGDCCD or DCCD with graduation recognized by Kerala University. . ഒരു വർഷമാണ് കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ്: Rs. .25000/.സർവകലാശാല വെബ്സൈറ്റിൽ (www.keralauniversity.ac.in ) നിന്നും ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമും SBI ബാങ്കിൽ A/C No. 57002299878 ൽ Rs. 500/ രൂപ അടച്ച രസീത് അല്ലെങ്കിൽ CACEE ഡയറക്ടറുടെ പേരിൽ SBI യിൽ നിന്നും എടുത്ത Rs .500/ രൂപയുടെ D.D യും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം സിഎസിഇഇ ഓഫീസിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2025 ജൂലൈ 31.വിലാസം : ഡയറക്ടർ, CACEE, യൂണിവേഴ്സിറ്റി ഓഫ് കേരള, സ്റ്റുഡന്റ്സ് സെന്റർ കാമ്പസ്, PMG.Jn, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം.വിശദ വിവരങ്ങൾക്ക് CACEE 04712302523, CDC 0471 2553540.