ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം: സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോർട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 16നു ഉച്ചയ്ക്ക് 12ന് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളജുകളിൽ ഹാജരാകണം.
എല്ലാ കോളജുകളിലും എല്ലാ കോഴ്സുകൾക്കും ഒരേ ഷെഡ്യൂൾ തന്നെയാണ് കൗൺസിലിങ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിംഗിൽ പങ്കെടുക്കാൻ രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകർത്താവ്/ പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാർഥി ഒപ്പിട്ട “authorization letter” എന്നിവ ഹാജരാക്കണം.
വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ്
(sions.keralauniversity.ac.in) സന്ദർശിക്കുകയോ 8281883052, 8281883053 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
പരീക്ഷഫലം
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടം മൂന്നാം സെമസ്റ്റർ ബിടെക് ഡിസംബർ 2024 (റെഗുലർ 2020 സ്കീം 2023 അഡ്മിഷൻ & സപ്ലിമെന്ററി 20202022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 23 വരെ അപേക്ഷിക്കാം വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷകൾ മാറ്റിവച്ചു
2025 ജൂലൈ 21ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംബിഎ ഡിഗ്രി, ജൂലൈ 2025 പരീക്ഷകൾ മാറ്റിവച്ചു (2020 & 2023 സ്കീം) പുതുക്കിയ തീയതി പിന്നീട് അറിയിക്കും.