അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ഡിഗ്രി പ്രോഗ്രാം ക്ലാസുകൾ
സിബിസിഎസ് ബിരുദ കോഴ്സുകളുടെ അഞ്ചാം സെമസ്റ്റർ ക്ലാസുകൾ 16ന് ആരംഭിക്കും. പരീക്ഷാദിവസങ്ങളിൽ ക്ലാസുകൾ ക്രമീകരിച്ചു നൽകുന്നതിന് പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തുന്നു.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ, 2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബോട്ടണി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ അവസാന തീയതിയായ 24 ന് മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2013 & 2008 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ജൂലൈ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പരീക്ഷാവിജ്ഞാപനം
2025 ഓഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംസിഎ ഡിഗ്രി റഗുലർ 2024 അഡ്മിഷൻ, (2024 സ്കീം) & സപ്ലിമെന്ററി 2021, 2022 & 2023 അഡ്മിഷൻ (2020 സ്കീം) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
കേരളസർവകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ എംസിഎ ഡിഗ്രി (മേഴ്സിചാൻസ് 1991 2020 അഡ്മിഷൻ (1991, 1999, 2006, 2011, 2015 & 2020 സ്കീം) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1991 മുതൽ 2005 അഡ്മിഷൻ വരെയുള്ള വിദ്യാർഥികൾ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ അപേക്ഷ അവരുടെ കോളജുകളിലും രണ്ട്, നാല്,ആറ് സെമസ്റ്റർ പരീക്ഷകളുടെ അപേക്ഷ യൂണിവേഴ്സിറ്റി ഓഫീസിലും സമർപ്പിക്കേണ്ടതാണ്. 2006 മുതൽ 2020 അഡ്മിഷൻ വരെയുള്ള വിദ്യാർഥികൾ എല്ലാ സെമസ്റ്റർ പരീക്ഷകളുടെ അപേക്ഷകളും യൂണിവേഴ്സിറ്റി ഓഫീസിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025ൽ നടത്തുന്ന എംബിഎ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ പാർട്ട്ടൈം/ഈവനിംഗ്) കോഴ്സുകളുടെ മേഴ്സിചാൻസ് പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).