University News
സ്‌പോര്‍ട്‌സ് അക്കാഡമിയിലേക്ക് സെലക്ഷന്‍ ട്രയല്‍ ഒന്പതിന്
കാലിക്കട്ട് സര്‍വകലാശാലയിലെ കായിക പഠനവിഭാഗത്തിന്‍റെ കീഴില്‍ സ്‌കൂള്‍ കായികതാരങ്ങള്‍ക്കായി വിവിധ കായിക ഇനങ്ങളില്‍ സ്‌പോര്‍ട്‌സ് അക്കാഡമികള്‍ തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ വോളിബോള്‍, ബാഡമിന്‍റണ്‍, ഖോഖോ, സ്വിമ്മിംഗ്, കബഡി, ഹാൻഡ് ബോള്‍, സോഫ്റ്റ് ബോള്‍ അക്കാഡമികളാണ് ആരംഭിക്കുന്നത്. സര്‍വകലാശാലയിലെ പ്രഗത്ഭരായ പരിശീലകരാണ് അക്കാഡമിക്ക് നേതൃത്വം നല്‍കുന്നത്. അക്കാഡമി പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ ഒന്പതിന് രാവിലെ ഒന്പതിന് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കായികപഠന വിഭാഗവുമായി ബന്ധപ്പെടുക. ഫോണ്‍: 7907656265, 9656629953, 9567664789.

ഐഇടി ഓറിയന്‍റേഷന്‍ പ്രോഗ്രാം

കാലിക്കട്ട് സര്‍വകലാശാലാ എൻജിനീയറിംഗ് കോളജില്‍ 202324 അധ്യയന വര്‍ഷത്തില്‍ ബിടെക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാം "മോറോ23' 11ന് രാവിലെ 9.30ന് ഇഎംഎസ് സെമിനാര്‍ കോംപ്ലക്‌സില്‍ തുടങ്ങും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. 15 വരെയാണ് പരിപാടി. വിശദവിവരങ്ങള്‍ കോളജ് വെബ്‌സൈറ്റില്‍.

സ്വിമ്മിംഗ് പൂള്‍ മാനേജര്‍ കരാര്‍ നിയമനം

കാലിക്കട്ട് സര്‍വകലാശാലാ കായിക പഠനവിഭാഗത്തിലെ ഗോള്‍ഡന്‍ ജൂബിലി അക്വാട്ടിക്ക് കോംപ്ലക്‌സ് സ്വിമ്മിംഗ് പൂളില്‍ മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംബിഎ സീറ്റൊഴിവ്

കാലിക്കട്ട് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന കുറ്റിപ്പുറത്തുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ 202324 അധ്യയന വര്‍ഷത്തില്‍ എംബിഎ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്‌സി, എസ്ടി, ഒഇസി വിഭാഗങ്ങളിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 11ന് വൈകീട്ട്അഞ്ചിനു മുമ്പായി കോളജ് ഓഫീസില്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 8943129076, 8281730002, 9562065960.

ബിസിഎ സീറ്റൊഴിവ്

കാലിക്കട്ട് സര്‍വകലാശാലാ മഞ്ചേരി സെന്‍ററിലെ സിസിഎസ്ഐടിയില്‍ ബിസിഎ കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് ഐഡി ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗമനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 9746594969, 7907495814.

എംഎസ്‌സി ഫുഡ്‌സയന്‍സ് സീറ്റൊഴിവ്

കാലിക്കട്ട് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ എംഎസ്‌സി ഫുഡ്‌സയന്‍സ് ആൻഡ് ടെക്‌നോളജി സ്വാശ്രയ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പിജി ക്യാപ് രജിസ്‌ട്രേഷന്‍ ഐഡി ഉള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം 12ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 04942407345.

എസ്ഡിഇ കോണ്‍ടാക്ട് ക്ലാസ്

എസ്ഡിഇ മൂന്നാം സെമസ്റ്റര്‍ ബിഎ, ബികോം, ബിബിഎ വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് 23 മുതല്‍ വിവിധ സെന്‍ററുകളില്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ ഐഡി കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്കും ക്ലാസ് ഷെഡ്യൂളിനും എസ്ഡിഇ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04942400288, 2407356, 2407494.

ബിപിഎഡ്, എംപിഎഡ് പ്രവേശന പരീക്ഷ

കാലിക്കട്ട് സര്‍വകലാശാലാ 202324 അധ്യയന വര്‍ഷത്തെ സര്‍വകലാശാലാ കായിക പഠനവിഭാഗത്തിലെക്കും ഗവണ്‍മെന്‍റ് കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലേക്കുമുള്ള എംപിഎഡ്, ബിപിഎഡ് പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയും കായികക്ഷമതാ പരീക്ഷയും 15, 16, 18, 19 തീയതികളില്‍ സര്‍വകലാശാലാ സെന്‍റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നടക്കും. വിദ്യാര്‍ഥികള്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍, സ്‌പോര്‍ട്‌സ് കിറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റൈറ്റിംഗ് പാഡ്, എന്നിവ സഹിതം രാവിലെ ഒന്പതിന് ഹാജരാകണം. ഫോണ്‍: 0494 2407016, 2407017.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എംകോം ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എംഎ ഫോക് ലോര്‍ സ്റ്റഡീസ് നവംബര്‍ 2022 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് സൈക്കോളജി നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസദ്ധീകരിച്ചു.

എട്ടാം സെമസ്റ്റര്‍ ബിടെക് പ്രിന്‍റിംഗ് ടെക്‌നോളജി ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.