സ്‌പോര്‍ട്‌സ് കലണ്ടര്‍ പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സര്‍വകലാശാലാ അന്തര്‍ കലാലയ കായികമത്സരങ്ങള്‍ക്കുള്ള കലണ്ടര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുരുഷ വിഭാഗം ഫുട്‌ബോള്‍ തൃശൂര്‍ ശ്രീകേരളവര്‍മ കോളജില്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയും വനിതാ വിഭാഗം കോഴിക്കോട് ജെഡിടി ഇസ്ലാം കോളജില്‍ ഒക്‌ടോബര്‍ 25 മുതല്‍ 27 വരെയും നടക്കും. ഹാൻഡ് ബോള്‍ പുരുഷ വിഭാഗം കൊടകര സഹൃദയ കോളജില്‍ നവംബര്‍ 29, 30 തീയതികളിലും വനിതാ വിഭാഗം 27, 28 തീയതികളിലും നടക്കും. ആകെ 64 മത്സര ഇനങ്ങളുടെ വേദികളും സമയക്രമവുമാണ് പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബിടെക് സ്‌പോട്ട് അഡ്മിഷന്‍
കാലിക്കട്ട് സര്‍വകലാശാലാ എൻജിനീയറിംഗ് കോളജില്‍ 202324 അധ്യയന വര്‍ഷത്തെ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എൻജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എൻജിനീയറിംഗ്, പ്രിന്‍റിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഇഗ്രാന്‍റ്സ്, എംസിഎം സ്‌കോളര്‍ഷിപ്പുകളും ലഭിക്കും. എൻജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അവസരമുണ്ട്. ഫോണ്‍: 9567172591.
എംബിഎ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാല നേരിട്ട് നടത്തുന്ന കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ 2023 അക്കാദമിക വര്‍ഷത്തില്‍ എംബിഎ റഗുലര്‍ കോഴ്‌സിന് ഇടിബി, ഒഇസി, എസ്‌സി, എസ്ടി, എല്‍സി സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം 11, 12 തീയതികളില്‍ കോളജില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 9496289480.
എംസിഎ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലാ മഞ്ചേരി സെന്‍ററിലെ സിസിഎസ്ഐടിയില്‍ എംസിഎ കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 9746594969, 8667253435, 7907495814.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 11ന് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം (രണ്ട് വര്‍ഷം) നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 29 വരെയും 12 മുതല്‍ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എംവോക് അപ്ലൈഡ് ബയോടെക്‌നോളജി റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ 21ന് തുടങ്ങും.