കാലിക്കറ്റ് സർവകലാശാലാ ചരിത്ര പഠനവിഭാഗവും സെന്‍റർ ഫോർ മലബാർ സ്റ്റഡീസും ചേർന്ന് മലബാർ സമൂഹത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 12ന് രാവിലെ 10 മണിക്ക് ഡോ. എം.ആർ. രാഘവ വാര്യർ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തും. 14നാണ് സമാപനം.
കാലിക്കറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്
കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിൽ 2023 വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് (രണ്ടു വർഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിർദ്ദിഷ്ട രീതിയിലുള്ള ബയോഡാറ്റ ബന്ധപ്പെട്ട രേഖകൾ സഹിതം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23. സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ഭാഷാ സാഹിത്യം എന്നിവയിൽ 10 പേർക്കാണ് ഫെല്ലോഷിപ്പ്. അഞ്ച് വർഷത്തിനുള്ളിൽ നേടിയ പിഎച്ച്ഡി, പിജിക്ക് ജനറൽ വിഭാഗത്തിന് 55 ശതമാനം മാർക്കും എസ്‌സി, എസ്ടി, ഒബിസി, പിഎച്ച് വിഭാഗക്കാർക്ക് 50 ശതമാനം മാർക്കും ആണ് യോഗ്യത. അർഹമായ വിഭാഗക്കാർക്ക് നിയമാനുസൃതമായ സംവരണം ഉണ്ടായിരിക്കും. ജനറൽ വിഭാഗത്തിന് 35 വയസും സംവരണ വിഭാഗക്കാർക്ക് 40 വയസുമാണ് പ്രായപരിധി. ആദ്യവർഷം 32000 രൂപയും രണ്ടാം വർഷം 35000 രൂപയുമാണ് ഫെലോഷിപ്പ്. കൂടാതെ പ്രതിവർഷം 25000 രൂപ വീതം കണ്ടിജൻസി ഗ്രാന്‍റും ലഭിക്കും. ദി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് റിസർച്ച്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം 673635 എന്ന വിലാസത്തിൽ അപേക്ഷിക്കുക. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിടെക് സ്പോട്ട് അഡ്മിഷൻ
കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജിൽ 202324 അധ്യയന വർഷത്തെ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് 12, 13 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ്, പ്രിന്‍റിംഗ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷൻ ഫീസ്. ഇഗ്രാന്‍റ്സ്, എംസിഎം സ്കോളർഷിപ്പുകളും ലഭിക്കും. എൻജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും എൻആർഐ സീറ്റ് വഴി പ്രവേശനം നേടാൻ അവസരമുണ്ട്. ഫോണ്‍: 9567172591.
കൊമേഴ്സ് ബിഎഡ് അലോട്ട്മെന്‍റ്
കാലിക്കട്ട് സർവകലാശാലാ 202324 അധ്യയന വർഷത്തെ കൊമേഴ്സ് ബി.എഡ്. പ്രവേശനത്തിനുള്ള അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ 13ന് പകൽ 4 മണിക്കകം മാൻഡേറ്ററി ഫീസടച്ച് സ്ഥിരം പ്രവേശനം എടുക്കണം. സംവരണ വിഭാഗക്കാർക്ക് 125 രൂപയും മറ്റുള്ളവർക്ക് 510 രൂപയുമാണ് മാൻഡേറ്ററി ഫീസ്. മാൻഡേറ്ററി ഫീസടച്ച് പ്രവേശനം എടുക്കാത്തവർക്ക് അലോട്ട്മെന്‍റ് നഷ്ടമാകുന്നതാണ്. തുടർന്നുള്ള പ്രവേശനത്തിന് പരിഗണിക്കുകയുമില്ല. വിശദവിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. ഫോണ്‍: 0494 2407017, 2660600.
ഫൈൻ ആർട്സ് അസി. പ്രഫസർ ഒഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ സെന്‍ററിൽ ഫൈൻ ആർട്സ് അസി. പ്രഫസറുടെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 12ന് രാവിലെ 11.30ന് സെന്‍ററിൽ നേരിട്ട് ഹാജരാകണം. ഫോണ്‍: 9447234113, 9447849621.
ബിരുദ പഠനം തുടരാം
എസ്ഡിഇയിൽ ബിഎ അഫ്സലുൽ ഉലമ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സോഷ്യോളജി, ബികോം, ബിബിഎ കോഴ്സുകൾക്ക് 2018, 2019, 2021 വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാൻ കഴിയാത്തവർക്ക് മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് അവസരം. താത്പര്യമുള്ളവർ 25ന് മുന്പായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണം. 100 രൂപ ഫൈനോടു കൂടി 30 വരെയും 500 രൂപ ഫൈനോടു കൂടി ഒക്ടോബർ ഏഴുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ എസ്ഡിഇ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407356, 2407494.
എംഎ ഫോക് ലോർ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഫോക് ലോർ സ്റ്റഡീസിൽ എംഎ ഫോക് ലോർ കോഴ്സിന് എസ്ടി, ഇടിബി, മുസ്ലിം വിഭാഗങ്ങളിൽ ഓരോ സീറ്റുകൾ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ 15ന് രാവിലെ 10.30ന് ഫോക് ലോർ പഠനവിഭാഗത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരുടെയും സംവരണ വിഭാഗക്കാരുടെയും അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.
എംഎസ്ഡബ്ല്യു, എംസിഎ പ്രവേശനം
കാലിക്കട്ട് സർവകലാശാലാ പേരാന്പ്ര പ്രാദേശിക കേന്ദ്രത്തിൽ 202324 അധ്യയന വർഷത്തെ എംഎസ്ഡബ്ല്യു കോഴ്സിന് സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കും എംസിഎ, ബിസിഎ, ബിഎസ്ഡബ്ല്യു കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കും ലേറ്റ് രജിസ്ട്രേഷൻ വഴിയുള്ള പ്രവേശനം 14ന് രാവിലെ 11ന് നടക്കും. വിദ്യാർഥികൾക്ക് ആവശ്യമായ രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് ഫീസില്ല. മതിയായ അപേക്ഷകരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പുതിയ അപേക്ഷകരെയും പരിഗണിക്കും. ഫോണ്‍: 8086954115 (എംസിഎ), 8594039556 (എംഎസ്ഡബ്ല്യു).
എംബിഎ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാല നേരിട്ട് നടത്തുന്ന കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ 2023 അക്കാഡമിക വർഷത്തിൽ എംബിഎ റഗുലർ കോഴ്സിന് ഇടിബി, ഒഇസി, എൽസി സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കുന്നതാണ്. താത്പര്യമുള്ളവർക്ക് അസ്‌സൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാവിനോടൊപ്പം 13ന് കോളജിൽ നേരിട്ടെത്തി പ്രവേശനം നേടാം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോണ്‍: 9496289480.
കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിൽ പാലക്കാട് മരുതറോഡ് സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ എംബിഎയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന ക്യാപ് ഐഡിയും അസ്‌സൽ രേഖകളുമായി 13ന് വൈകിട്ട് 3ന് മുന്പായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0491 2571863.
കാലിക്കട്ട് സർവകലാശാല നേരിട്ടു നടത്തുന്ന കുറ്റിപ്പുറത്തുള്ള സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ എംബിഎ കോഴ്സിന് സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കും. യോഗ്യരായവർ അസ്‌സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13ന് കാലത്ത് 11 മണിക്ക് നേരിട്ട് ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍: 8943129076, 8281730002, 9562065960.
എംഎസ്‌സി കംപ്യൂട്ടർ സയൻസ് സീറ്റൊഴിവ്
കാലിക്കട്ട്സർവകലാശാലയുടെ മഞ്ചേരി സെന്‍ററിലെ സിസിഎസ്ഐടിയിൽ എംഎസ് സി കംപ്യൂട്ടർ സയൻസ് കോഴ്സിന് ജനറൽ, സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ക്യാപ്പ് രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്തി മുൻഗണനാ ക്രമത്തിൽ പ്രവേശനം നേടാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 9746594969, 8667253435, 7907495814.
എംഎ ഫിനാൻഷ്യൽ എക്കണോമിക്സ് സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിൽ തൃശൂർ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്‍ററിലെ എക്കണോമിക്സ് പഠന വിഭാഗത്തിൽ എംഎ ഫിനാൻഷ്യൽ എക്കണോമിക്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി 21നകം അപേക്ഷിക്കണം. ഫോണ്‍: 0487 2384656.
എംഎ എക്കണോമിക്സ് സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിൽ തൃശൂർ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്‍ററിലെ എക്കണോമിക്സ് പഠന വിഭാഗത്തിൽ എംഎ എക്കണോമിക്സിന് എസ്‌സി, എസ്ടി സംവരണ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. പ്രവേശന പരീക്ഷാ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 12ന് രാവിലെ 11ന് ജോണ്‍മത്തായി സെന്‍ററിലെ എക്കണോമിക്സ് പഠനവിഭാഗത്തിൽ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍: 0487 2384656.
പരീക്ഷ
ഒന്നാം സെമസ്റ്റർ എംസിഎ (ലാറ്ററൽ എൻട്രി) ഏപ്രിൽ 2022 സപ്ലിമെന്‍ററി പരീക്ഷ 20നും മൂന്നാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷ 21നും ഒന്നാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2023 സപ്ലിമെന്‍ററി പരീക്ഷ 20നും മൂന്നാം സെമസ്റ്റർ 21നും തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം ആർക്ക് ലാൻഡ് സ്കേപ് ആർക്കിടെക്ചർ, സസ്റ്റൈനബിൾ ആർക്കിടെക്ചർ ജനുവരി 2023 റഗുലർ, സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എംസിഎ നവംബർ 2023 റഗുലർ, സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്ടോബർ മൂന്നു വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ പിജി നവംബർ 2023 റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്ടോബർ 3 വരെയും അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എംബിഎ ജൂലൈ 2022 റഗുലർ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.