ഐടിഎസ്ആറില്‍ എംഎ സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്സ്
കാലിക്കട്ട് സര്‍വകലാശാലക്കു കീഴില്‍ വയാനാട് ചെതലയത്തുള്ള ഐടിഎസ്ആറില്‍ എസ്ടി വിഭാഗക്കാര്‍ക്കുള്ള എംഎ സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഐടിഎസ്ആര്‍ ഓഫീസില്‍ നിന്ന് നേരിട്ടും സര്‍വകലാശാലാ വെബ്സൈറ്റിലും ലഭ്യമാകും. അപേക്ഷകര്‍ ക്യാപ് രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചിരിക്കണം. യോഗ്യരായവര്‍ 20നകം അപേക്ഷ ഐടിഎസ്ആര്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഗസ്റ്റ് അധ്യാപക അഭിമുഖം
കാലിക്കട്ട് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ ഓപ്ഷണല്‍ വിഷയങ്ങളായ മാത്തമറ്റിക്സ് എഡ്യുക്കേഷൻ, ഇംഗ്ലീഷ് എഡ്യുക്കേഷന്‍, കൊമേഴ്സ് എഡ്യുക്കേഷന്‍ എന്നിവയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15ന് ഉച്ചയ്ക്ക് രണ്ടിന് പഠനവിഭാഗത്തില്‍ നടക്കും. യോഗ്യരായവര്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം.
അസി. പ്രഫസര്‍ അഭിമുഖം
കാലിക്കട്ട് സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്ററുകളിലേക്കും പേരാമ്പ്രയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ റീജിണല്‍ സെന്ററിലേക്കും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 20, 21 തീയതികളില്‍ സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.
എംബിഎ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവിഭാഗത്തില്‍ 202324 അധ്യയനവര്‍ഷത്തെ എംബിഎ റഗുലര്‍ കോഴ്സിന് എസ്ടി (2), എല്‍സി (1) സംവരണ വിഭാഗങ്ങളില്‍ ഏതാനും ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. എസ്ടി വിഭാഗക്കാരുടെ അഭാവത്തില്‍ എസ്സി വിഭാഗക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവര് 14ന് ഉച്ചയ്ക്ക് രണ്ടിന് പഠനവിഭാഗത്തില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ രക്ഷിതാവിനൊപ്പമെത്തി പ്രവേശനം നേടണം. ഫോണ്‍: 0494 2407363.
എംസിഎ, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയ്ക്കു കീഴില്‍ മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ പ്രവര്‍ത്തിക്കുന്ന സിസിഎസ്ഐടിയില്‍ എംസിഎ, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് ജനറൽ, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രക്ഷിതാവിനോടൊപ്പം 16ന് മുമ്പായി നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. ഫോണ്‍: 9446670011, 8281665557.
ബിസിഎ, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
വടകര സിസിഎസ്ഐടിയില്‍ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബിസിഎ കോഴ്സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ 15ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 8447150936, 9446993188.
എംസിഎ, എംഎസ്സി കംപ്യട്ടര്‍ സയന്‍സ്, ബിസിഎ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സിസിഎസ്ഐടിയില്‍ എംസിഎ, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബിസിഎ കോഴ്സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം 15ന് ഹാജരാകണം. ഫോണ്‍: 9746594969, 8667253435, 7907495814.
എംപിഎഡ്, ബിപിഎഡ് പ്രവേശന പരീക്ഷ
കാലിക്കട്ട് സര്‍വകലാശാലാ കായിക പഠനവിഭാഗം, ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജ്, കോഴിക്കോട് എന്നിവയിലേക്കുള്ള 202324 അധ്യയന വര്‍ഷത്തെ ബിപിഎഡ്, എംപിഎഡ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയും കായികക്ഷമതാ പരീക്ഷയും പുതുക്കിയ സമയക്രമമനുസരിച്ച് 15ന് തുടങ്ങും. ഹാള്‍ടിക്കറ്റ് 13 മുതല്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ എൻജിനീയറിംഗ് കോളജിലെ നാലാം സെമസ്റ്റര്‍ ബിടെക് ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്ടോബര്‍ മൂന്ന് വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എംവോക് മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും. രണ്ടാം സെമസ്റ്റര്‍ എംവോക് മള്‍ട്ടി മീഡിയ, അപ്ലൈഡ് ബയോടെക്നോളജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്ടോബര്‍ മൂന്ന് വരെയും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷന് ബികോം അഡീഷണല്‍ സ്പെഷലൈസേഷന്2023 അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 റഗുലര്‍ പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
എല്‍എല്‍എം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.