കാലിക്കട്ട് സര്‍വകലാശാലാ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്‍ററുകളിലെ നാച്വറല്‍ സയന്‍സ് അസി. പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 19ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കുന്നു. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
എംഎ ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് സ്പോട്ട് അഡ്മിഷന്‍ കാലിക്കട്ട് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്‍ററിലെ എക്കണോമിക്സ് പഠന വിഭാഗത്തില്‍ എംഎ ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് സ്വാശ്രയ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ 15ന് രാവിലെ 10.30ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍: 0487 2384656, 9037834596. ഇമെയില്‍
[email protected] ഇന്‍റഗ്രേറ്റഡ് എംഎ ഡവലപ്മെന്‍റ് സ്റ്റഡീസ് സീറ്റൊഴിവ് കാലിക്കട്ട് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡവലപ്മെന്‍റ് സ്റ്റഡീസില്‍ ഇന്‍റഗ്രേറ്റഡ് എംഎ കോഴ്സിന് സംവരണവിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഇഡബ്ല്യുഎസ്1, പിഡബ്ല്യുഡി1, സ്പോര്‍ട്സ്1, ലക്ഷദ്വീപ്1, ആള്‍ ഇന്ത്യ ക്വാട്ട3 എന്നിങ്ങനെയാണ് ഒഴിവുകള്‍. ക്യാപ് രജിസ്ട്രേഷന്‍ ഉള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 15ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍: 0494 2407345.
ഇന്‍റഗ്രേറ്റഡ് എംഎസ്‌സി സ്പോട്ട് അഡ്മിഷന്‍ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ബയോസയന്‍സ്, കെമിസ്ട്രി, ഫിസിക്സ് കോഴ്സുകളില്‍ ഒഴിവുള്ള സംവരണ വിഭാഗങ്ങളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓള്‍ ഇന്ത്യ2, പിഡബ്ല്യുഡി1, സ്പോര്‍ട്സ്1 എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ 15ന് രാവിലെ 10.30ന് ആവശ്യമായ രേഖകള്‍ സഹിതം കാലിക്കട്ട് സര്‍വകലാശാലാ ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407345
ബിടെക് സ്പോട്ട് അഡ്മിഷന്‍ കാലിക്കട്ട് സര്‍വകലാശാലാ എൻജിനീയറിംഗ് കോളജില്‍ 202324 അദ്ധ്യയന വര്‍ഷത്തെ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് 14, 15 തീയതികളിലും ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് 15നും സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എൻജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എൻജിനീയറിംഗ്, പ്രിന്‍റിംഗ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഇഗ്രാന്‍റ്സ്, എംസിഎം സ്‌കോളര്‍ഷിപ്പുകളും ലഭിക്കും. എൻജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും എന്‍ആര്‍ഐ സീറ്റ് വഴി പ്രവേശനം നേടാന്‍ അവസരമുണ്ട്. ഫോണ്‍: 9567172591.
എംഎഡ് സീറ്റൊഴിവ് കാലിക്കട്ട് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എസ്ടി (2 ഒഴിവ്), ഇഡബ്ല്യുഎസ് (4 ഒഴിവ്) വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 15ന് രാവിലെ പത്തിന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. എസ്ടി വിഭാഗക്കാരുടെ അഭാവത്തില്‍ ഒഇസി, എസ്ഇബിസി, എല്‍സി, ഒബിഎച്ച്, മുസ്ലീം, ഇടിബി വിഭാഗക്കാരെ പരിഗണിക്കുന്നതാണ്.
ബിഎഡ് സീറ്റൊഴിവ് മഞ്ചേരിയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്‍ററില്‍ മാത്തമറ്റിക്സ് ബിഎഡ് കോഴ്സിന് ഇഡബ്ല്യുഎസ് വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 14ന് രാവിലെ 11 ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9447120120.
എംബിഎ സീറ്റൊഴിവ് കാലിക്കട്ട് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസില്‍ 2023 അക്കാദമിക വര്‍ഷത്തില്‍ എംബിഎ റഗുലര്‍ കോഴ്സിന് ഇടിബി, എസ്ടി, എല്‍സി സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം 14ന് ഉച്ചക്ക് 12ന് നേരിട്ട് ഹാജരാകണം. സംവരണ വിഭാഗക്കാരുട അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോണ്‍: 9496289480.
പരീക്ഷാ ഫലം ഒന്നാം സെമസ്റ്റർ എംബിഎ ജനുവരി 2023 റഗുലര്‍, സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
എസ്ഡിഇ മൂന്നാം സെമസ്റ്റര്‍ ബികോം, ബിബിഎ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്, സിയുസിബിസിഎസ്എസ്യുജി), ബിഎ, ബിഎസ്ഡബ്ല്യു, ബിഎഫ്ടി, ബിവിസി, ബിഎ, അഫ്‌സല്‍ ഉല്‍ ഉമല റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് നവംബര്‍ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.