കൊമേഴ്സ് ബിഎഡ് - വെയ്റ്റിംഗ് റാങ്ക്ലിസ്റ്റ്
കാലിക്കട്ട് സര്‍വകലാശാലാ 202324 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്സ് ബിഎഡ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള വെയ്റ്റിംഗ് റാങ്ക്ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. കോളജുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ 20ന് വൈകീട്ട് മൂന്ന് വരെ പ്രവേശനം നടത്തും. സ്റ്റുഡന്റ്സ് ലോഗിന്‍ വഴി റാങ്ക്നില പരിശോധിച്ച് കോളജുകള്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിച്ച് വിദ്യാര്‍ഥികള്‍ പ്രവേശനം നേടേണ്ടതാണ്. 18ന് ക്ലാസുകള്‍ ആരംഭിക്കും.
മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പിജി ഏപ്രില്‍ 2023, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 18 മുതല്‍ 21 വരെയും വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16നും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് അതാത് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജി ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബിഎസ്സി, ബിസിഎ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബികോം, ബിബിഎ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ രണ്ടു വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എംഎ മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബിഎഡ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.