സര്‍വകലാശാലയില്‍ ഹിന്ദിപക്ഷാചരണം
കോഴിക്കോട്: ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി കാലിക്കട്ട് സര്‍വകലാശാലാ ഹിന്ദി പഠന വകുപ്പിന്റെ നേതൃത്വത്തില്‍ "ടെക്നോളജിയുടെ യുഗത്തില്‍ ഹിന്ദി ഭാഷയുടെ മാറുന്ന മുഖം' എന്ന വിഷയത്തില്‍ നടത്തുന്ന ദേശീയ സെമിനാറിന് 19ന് തുടക്കമാകും. രാവിലെ പത്തിന് ആര്യഭട്ടഹാളില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മൈസൂറിലെ ഭാരതീയ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. നാരായണ്‍കുമാര്‍ ചൗധരി മുഖ്യപ്രഭാഷണം നടത്തും.
കാലിക്കട്ടില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് 23 വരെ അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (രണ്ടു വര്‍ഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിര്‍ദ്ദിഷ്ട രീതിയിലുള്ള ബയോഡാറ്റ ബന്ധപ്പെട്ട രേഖകള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി 23 ആണ്. സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഭാഷാ സാഹിത്യം എന്നിവയില്‍ പത്ത് പേര്‍ക്കാണ് ഫെല്ലോഷിപ്പ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നേടിയ പിഎച്ച്ഡി, പിജിക്ക് ജനറല്‍ വിഭാഗത്തിന് 55 ശതമാനം മാര്‍ക്കും എസ്സി, എസ്ടി, ഒബിസി, പിഎച്ച് വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കും ആണ് യോഗ്യത. അര്‍ഹമായ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സംവരണം ഉണ്ടായിരിക്കും. ജനറല്‍ വിഭാഗത്തിന് 35 വയസും സംവരണ വിഭാഗക്കാര്‍ക്ക് 40 വയസുമാണ് പ്രായപരിധി. ആദ്യവര്‍ഷം 32000 രൂപയും രണ്ടാം വര്‍ഷം 35000 രൂപയുമാണ് ഫെലോഷിപ്പ്. കൂടാതെ പ്രതിവര്‍ഷം 25000 രൂപ വീതം കണ്ടിജന്‍സി ഗ്രാന്റും ലഭിക്കും. ദി. ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം 673635 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ബിരുദപ്രവേശനം ഒഴിവുള്ള സീറ്റുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സര്‍വകലാശാലാ 202324 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സ്, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകളുടെ വിവരം പ്രവേശനവിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. താല്പര്യമുള്ളവര് അതാത് കോളജുകളിലെ ഒഴിവുകള്‍ പരിശോധിച്ച് 20നകം കോളജുമായി ബന്ധപ്പെടേണ്ടതും അവര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിച്ച് 29നകം പ്രവേശനം നേടേണ്ടതുമാണ്.
എംഎഡ് പ്രവേശനം
കാലിക്കട്ട് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ പൊതുവിഭാഗത്തില്‍ നാല് സീറ്റുകളും സംവരണ വിഭാഗത്തില്‍ (ഒഇസി, എസ്ഇബിസി, എല്‍സി, ഒബിഎച്ച്, മുസ്ലിം, ഇടിബി എന്ന ക്രമത്തില്‍) രണ്ട് സീറ്റുകളും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 18ന് രാവിലെ 10.30ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ലിങ്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
എംസിഎ, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സിസിഎസ്ഐടിയില്‍ എംസിഎ, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ കോഴ്സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്പര്യമുള്ളവര് രേഖകള്‍ സഹിതം 18ന് ഹാജരാകണം. ഫോണ്‍: 9746594969, 8667253435, 7907495814.
എംഎ ഫിലോസഫി സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ എംഎ ഫിലോസഫി കോഴ്സിന് എസ്സി (3), എസ്ടി (1), ജനറല്‍ (2) വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ 18ന് രാവിലെ 10.30ന് അസല്‍ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഇവരുടെ അഭാവത്തില്‍ റാങ്ക്ലിസ്റ്റില് ഉള്‍പ്പെടാത്തവരെയും പരിഗണിക്കും. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ എസ്ഇബിസി മാനദണ്ഡപ്രകാരം മറ്റുള്ളവരെയും പരിഗണിക്കും.
എംഎ സംസ്കൃതം സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലാ സംസ്കൃത പഠനവിഭാഗത്തില്‍ എംഎ സംസ്കൃതം കോഴ്സിന് എസ്സി, എസ്ടി, ഇഡബ്ല്യുഎസ്, ഒബിഎച്ച്, ഓള് ഇന്ത്യ ക്വാട്ട, പിഡബ്ല്യുഡി, എന്നീ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് 18ന് രാവിലെ 10.30ന് പഠനവിഭാഗത്തില്‍ ഹാജരാകണം. പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എംഎഡ് ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.