അക്കാഡമിക് കൗണ്‍സിൽ തെരഞ്ഞെടുപ്പ്
കാലിക്കട്ട് സർവകലാശാലാ അക്കാഡമിക് കൗണ്‍സിൽ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടിക തയാറാക്കുന്നതിലേക്കായി പിജി വിദ്യാർഥികളുടെ വിവരങ്ങൾ ഓണ്‍ലൈൻ ലിങ്കിൽ അപ് ലോഡ് ചെയ്യാത്ത സ്വാശ്രയകോളജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളേജുകളും പ്രസ്തുത വിവരങ്ങൾ 20ന് വൈകിട്ട് അഞ്ചുമണിക്കുള്ളിൽ അപ് ലോഡ് ചെയ്യണം. പ്രസ്തുത സമയപരിധിക്ക് ശേഷം ലഭിക്കുന്ന വിവരങ്ങൾ പരിഗണിക്കുന്നതല്ല.
ബിരുദപഠനം തുടരാം
കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽ 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ ബിരുദപഠനത്തിനു ചേർന്ന് രണ്ടാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം പഠനം തുടരാൻ കഴിയാത്തവർക്ക് എസ്ഡിഇ വഴി മൂന്നാം സെമസ്റ്ററിൽ പ്രവേശനം നേടി പഠനം തുടരാൻ അവസരം. താൽപര്യമുള്ളവർ 28ന് മുന്‍പായി അപേക്ഷിക്കണം. 100 രൂപ ഫൈനോടു കൂടി ഒക്ടോബർ മൂന്നുവരെയും 500 രൂപ സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ ഏഴുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ എസ്ഡിഇ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407357, 2400288.
എംഎ ജേർണലിസം: സ്പോട്ട് അഡ്മിഷൻ
കാലിക്കട്ട് സർവകലാശാലാ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവിഭാഗത്തിൽ 202324 അധ്യയന വർഷത്തെ എംഎ ജേണലിസം കോഴ്സിന് ഒഴിവുള്ള മുസ്ലിം (1), ഇടിബി (1), എസ്ടി (1) സംവരണ സീറ്റുകളിലേക്ക്സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർ അസ്സൽ രേഖകൾ സഹിതം 20ന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം.
എംഎസ്ഡബ്ല്യു, ബിഎസ്ഡബ്ല്യു, എംസിഎ, ബിസിഎ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ പേരാന്പ്ര പ്രാദേശിക കേന്ദ്രത്തിൽ 202324 അധ്യയന വർഷത്തെ എംഎസ്ഡബ്ല്യു കോഴ്സിന് സംവരണ വിഭാഗങ്ങളിലും (ഇഡബ്ല്യുഎസ്3) എംസിഎ, ബിസിഎ, ബിഎസ്ഡബ്ല്യു കോഴ്സുകൾക്ക് എല്ലാ വിഭാഗങ്ങളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷൻ വഴിയുള്ള പ്രവേശനം 20ന് രാവിലെ 11ന് നടക്കും. താത്പര്യമുള്ളവർ രേഖകൾ സഹിതം ഹാജരാകണം.
ഫാഷൻ ഡിസൈനിംഗ് സീറ്റൊഴിവ്
കാലിക്കട്ട്സർവകലാശാലയ്ക്കു കീഴിൽ കോഴിക്കോടുള്ള സെന്റർ ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ ബിഎസ്സി കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗ്, എംഎസ്സി ഫാഷൻ ആന്റ് ടെക്സ്റ്റൈൽ ഡിസൈനിംഗ് കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ സന്പൂർണ ഫീസിളവ് ലഭിക്കും. ഫോണ്‍ 0495 2761335, 9645639532, 9895843272.
( ശ്രദ്ധിക്കുക..മാറ്ററിൽ ഇംഗ്ലീഷുണ്ട്...)
വിമണ്‍ സ്റ്റഡീസ് അസി. പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ സ്ത്രീപഠന വിഭാഗത്തിൽ 202324 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസി. പ്രൊഫസർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ 25ന് മുന്‍പായി അയയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 8848620035, 9496902140.
എംസിഎ മൂല്യനിർണയ ക്യാന്പ്
രണ്ടാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് 28 മുതൽ 30 വരെ നടക്കും. പ്രസ്തുത ദിവസങ്ങളിൽ എംസിഎ റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ക്യാന്പിന്റെ വിവരങ്ങൾ അറിയുന്നതിന് അദ്ധ്യാപകർക്ക് ക്യാന്പ് ചെയർമാൻമാരുമായി ബന്ധപ്പെടാം. മറ്റു വിശദാംശങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ യുജി നവംബർ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക്20 മുതൽ അപേക്ഷിക്കാം. പിഴ കൂടാതെ ഒക്ടോബർ ഒന്പതുവരെയും 180 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ എംഎഡ് ഡിസംബർ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ അഞ്ചു വരെയും 180 രൂപ പിഴയോടെ ഒന്പതുവരെയും അപേക്ഷിക്കാം.