University News
കോണ്‍ടാക്ട് ക്ലാസുകളില്‍ മാറ്റം
കാലിക്കട്ട് സര്‍വകലാശാലാ എസ്ഡി‌ഇ 22, 23, 24 തീയതികളില്‍ മടപ്പള്ളി ഗവണ്‍മെന്‍റ് കോളജിലും ഫാറൂഖ് കോളജിലും നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ പിജി കോണ്‍ടാക്ട് ക്ലാസുകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് സെന്‍ററുകളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല. 23, 24 തീയതികളില്‍ വിവിധ സെന്‍ററുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബിഎ, ബികോം എല്ലാ കോണ്‍ടാക്ട് ക്ലാസുകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബിആര്‍ക്ക് ഏപ്രില്‍ 2023 സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ ഒന്പത് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബിഎഡ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ നാല് വരെ അപേക്ഷിക്കാം.