University News
ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് ശില്പശാല
കാലിക്കട്ട് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിലെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ 30, ഒക്‌ടോബര്‍ 1, 2 തീയതികളിലായി മൂന്നു ദിവസത്തെ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗില്‍ ശില്‍പശാല നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് 9048356933 എന്ന നമ്പില്‍ ബന്ധപ്പെടുക.

കോണ്‍ടാക്ട് ക്ലാസ് മാറ്റി

കാലിക്കട്ട് സര്‍വകലാശാലാ എസ്ഡിഇ വിവിധ സെന്‍ററുകളില്‍ 23, 24 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബിഎ, ബികോം, ബിബിഎ കോണ്‍ടാക്ട് ക്ലാസുകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പെര്‍ഫോമിംഗ് ആര്‍ട്‌സ് അസി. പ്രഫസര്‍ അഭിമുഖം

കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്‍ററില്‍ ഒഴിവുള്ള പെര്‍ഫോമിംഗ് ആര്‍ട്‌സ് അസി. പ്രഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം 25ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447074350, 9447234113.

കെമിസ്ട്രി ഗസ്റ്റ് അധ്യാപക ഒഴിവ്

കാലിക്കട്ട് സര്‍വകലാശാലാ നാനോസയന്‍സ് പഠനവകുപ്പില്‍ ഒഴിവുള്ള കെമിസ്ട്രി അസി. പ്രഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കെമിസ്ട്രിയില്‍ പിജിയും പിഎച്ച്ഡിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം 25ന് രാവിലെ 10.30ന് പഠനവിഭാഗത്തില്‍ ഹാജരാകണം.

പിജി പ്രവേശനം

കാലിക്കട്ട് സര്‍വകലാശാലാ 202324 അധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിന് വിവിധ അഫിലിയേറ്റഡ് കോളജുകളിലെ പ്രോഗ്രാം, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ അതത് കോളജുകളിലെ ഒഴിവുകള്‍പരിശോധിച്ച് 26 നകം കോളജുമായി ബന്ധപ്പെടണം. പ്രവേശനത്തിനുള്ള അവസാന തീയതി 29 ആണ്.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബിഎഡ് നവംബര്‍ 2023 റഗുലര്‍ പരീക്ഷയ്ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും സപ്തംബര്‍ 29 മുതല്‍ അപേക്ഷിക്കാം.

പരീക്ഷ

എസ്ഡിഇ മൂന്നാം സെമസ്റ്റര്‍ എംബിഎ (കേരളത്തിനു പുറത്തുള്ള സെന്‍ററുകളിലെയും) ജൂലൈ 2019 പരീക്ഷ ഒക്‌ടോബര്‍ 16നും നാലാം സെമസ്റ്റര്‍ ജനുവരി 2019, ജൂലൈ 2019 സപ്ലിമെന്‍ററി പരീക്ഷകള്‍ ഒക്‌ടോബര്‍ 17നും തുടങ്ങും.

പരീക്ഷാ ഫലം

എസ്ഡിഇ മൂന്നാം സെമസ്റ്റര്‍ ബിഎ, ബിഎ അഫ്‌സലുല്‍ ഉലമ, ബിഎസ്‌സി മാത്തമറ്റിക്‌സ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.