ഫിസിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസർ
കോഴിക്കോട് കല്ലായിയിലുള്ള ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ ഒഴിവുള്ള ഫിസിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം.
ഗ്രേഡ് കാർഡ് വിതരണം
ബിടെക് നാലാം സെമസ്റ്റർ ഏപ്രിൽ 2022 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഗ്രേഡ്കാർഡുകളുടെ വിതരണം അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരായി ഗ്രേഡ്കാർഡ് കൈപ്പറ്റണം.
പരീക്ഷാ രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിക്കാം
അഞ്ചാം സെമസ്റ്റർ യു.ജി. നവംബർ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തവർക്ക് രജിസ്റ്റർ ചെയ്ത വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിലെ സ്റ്റുഡന്റ് പോർട്ടലിൽ 25 മുതൽ ഒക്ടോബർ 10 വരെ പരിശോധിക്കാൻ അവസരമുണ്ട്.
എംഎസ് സി അപ്ലൈഡ് കെമിസ്ട്രി സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ രസതന്ത്ര പഠനവിഭാഗത്തിൽ എംഎസ് സി അപ്ലൈഡ് കെമിസ്ട്രി കോഴ്സിന് സ്പോർട്സ് ക്വാട്ട (1), ഓൾ ഇന്ത്യ ക്വാട്ട (2), പിഡബ്ല്യുസി (1) എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് ഐഡി ഉള്ളവർക്കാണ് ഓൾ ഇന്ത്യ ക്വാട്ടയിൽ അവസരം. സ്പോർട്സ് ക്വാട്ടയിൽ പ്രവേശനത്തിന് യോഗ്യരായവർ കായിക പഠനവിഭാഗവുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്. പ്രവേശനത്തിനായി 28ന് മുന്പായി രസതന്ത്ര പഠനവിഭാഗവുമായി ബന്ധപ്പെടണം.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവിഭാഗങ്ങളിലെ പിജി നവംബർ 2023 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബർ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
പരീക്ഷ
ഹിന്ദി, ഫിസിയോളജി, സൈക്കോളജി വിഷയങ്ങളുടെ ഒന്നാം സെമസ്റ്റർ എംഫിൽ നവംബർ 2021 സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എംഎസ് സി അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്പതാം സെമസ്റ്റർ ബിബിഎ, എൽഎൽബി. ഏപ്രിൽ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 12 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 9 വരെ അപേക്ഷിക്കാം.