കാലിക്കട്ട് സർവകലാശാലാ കായിക പഠന വിഭാഗത്തിനു കീഴിൽ കനോയിംഗ്, കയാക്കിംഗ് വിഭാഗത്തിൽ പ്രോമിസിംഗ് യംഗ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാന്പിന്റെ സെലക്ഷൻ ട്രയൽ 29ന് രാവിലെ 11ന് പൊന്നാനി കനോയിംഗ് ആൻഡ് കയാക്കിംഗ് സെന്ററിൽ നടക്കും. താത്പര്യമുള്ള ആണ്കുട്ടികൾ എലിജിബിലിറ്റി സെന്ററിൽ എത്തിച്ചേരണം.
ഫാഷൻ ഡിസൈനിംഗ് സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിൽ കോഴിക്കോടുള്ള സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ ബിഎസ്സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, എംഎസ്സി ഫാഷൻ ആൻഡ് ടെക്സ്റ്റൈൽ ഡിസൈനിംഗ് കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ സന്പൂർണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 29. ഫോണ്: 0495 2761335, 9645639532, 9895843272.
എൽഎൽഎം സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ നിയമപഠനവിഭാഗത്തിൽ എൽഎൽഎം കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ജനറൽ2, ഇടിബി2, മുസ്ലിം1, ഇഡബ്ല്യുഎസ്1, ഒബിഎച്ച്1, എസ്സി3, എസ്ടി2 എന്നിങ്ങനെയാണ് ഒഴിവുകൾ. താത്പര്യമുള്ളവർ 29ന് രാവിലെ 11ന് പഠനവിഭാഗത്തിൽ ഹാജരാകണം. 202324 അധ്യയന വർഷത്തെ പ്രവേശനം 30ന് അവസാനിക്കും.
കോണ്ടാക്ട് ക്ലാസ്
എസ്ഡിഇ മൂന്നാം സെമസ്റ്റർ ബിഎ അഫ്സലുൽ ഉലമ കോണ്ടാക്ട് ക്ലാസുകൾ ഒക്ടോബർ ഒന്പതിന് തുടങ്ങും. ബിഎ ഫിലോസഫി കോർ കോഴ്സ് ഒക്ടോബർ 10 മുതൽ 14 വരെ എസ്ഡിഇയിൽ നടക്കും. വിദ്യാർഥികൾ ഐഡി കാർഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങൾ എസ്ഡിഇ വെബ്സൈറ്റിൽ. ഫോണ്: 0494 2400288, 2407356, 2407494.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പിജി എംഎ ഡവലപ്മെന്റ് സ്റ്റഡീസ്, എംഎസ് സി. ഫിസിക്സ്, കെമിസ്ട്രി, ബയോസയൻസ് ഏപ്രിൽ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ നാലുവരെയും 180 രൂപ പിഴയോടെ അഞ്ചുവരെയും അപേക്ഷിക്കാം.
എസ്ഡിഇ മൂന്നാം സെമസ്റ്റർ യുജി നവംബർ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 11 വരെയും 180 രൂപ പിഴയോടെ 16 വരെയും സെപ്റ്റംബർ 29 മുതൽ അപേക്ഷിക്കാം.
സർവകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റർ പിജി നവംബർ 2023 റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ ഒക്ടോബർ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
ബിആർക്ക് 3, 5, 7 സെമസ്റ്റർ നവംബർ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഒന്പതുവരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എംപിഎഡ് ഏപ്രിൽ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും സെപ്റ്റംബർ 2023 സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴ കൂടാതെ ഒക്ടോബർ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
പരീക്ഷ
എസ്ഡിഇ നാലാം സെമസ്റ്റർ പിജി ഏപ്രിൽ 2023 റഗുലർ പരീക്ഷകൾ ഒക്ടോബർ 25ന് തുടങ്ങും.
20, 21, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ച് മാറ്റിവെച്ച എസ്ഡിഇ മൂന്നാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ നവംബർ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബർ 30, ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
സെപ്റ്റംബർ 21ന് നടത്താൻ നിശ്ചയിച്ച് മാറ്റിവച്ച എംവോക് അപ്ലൈഡ് ബയോടെക്നോളജി, മൾട്ടിമീഡിയ, സോഫ്റ്റ് വെയർ ഡവലപ്മെന്റ്, നവംബർ 2021, 2022 പരീക്ഷകൾ ഒക്ടോബർ ഒന്പതിന് നടക്കും.
20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ച് മാറ്റിവച്ച 1, 3 സെമസ്റ്റർ എംസിഎ ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ ഒന്പത്, 10 തീയതികളിൽ നടക്കും.
18, 20, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ച് മാറ്റിവച്ച രണ്ടാം സെമസ്റ്റർ എംബിഎ ജൂലൈ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 30, ഒക്ടോബർ അഞ്ച്, ഒന്പത് തീയതികളിൽ നടക്കും.
20, 21, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചു മാറ്റി വച്ച എംസിഎ ഒന്നാം സെമസ്റ്റർ ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷയും മൂന്നാം സെമസ്റ്റർ ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷയും സെപ്റ്റംബർ 30, ഒക്ടോബർ ഒന്പത്, 10 തീയതികളിൽ നടക്കും.
18, 21, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ച് മാറ്റിവച്ച എസ്ഡിഇ ഒന്നാം സെമസ്റ്റർ എംബിഎ ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയും രണ്ടാം സെമസ്റ്റർ ജനുവരി 2019 സപ്ലിമെന്ററി പരീക്ഷയും സെപ്റ്റംബർ 30ന് തുടങ്ങും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ ബിടിഎച്ച്എം നവംബർ 2022 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ആറാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ എട്ടുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിഎസ് സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കളിനറി ആർട്സ് നവംബർ 2022 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ആറുവരെ അപേക്ഷിക്കാം.
1, 2, 5, 6 സെമസ്റ്റർ ബിടെക്, പാർട് ടൈം ബിടെക് സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 17 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംബിഎ ജനുവരി 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 12 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംബിഎ ജൂലൈ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംഎൽഐഎസ് സി ഏപ്രിൽ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.