കുഞ്ഞിരാമന് വൈദ്യര് സ്മാരക എന്‍ഡോവ്മെന്റ് വിതരണം
കാലിക്കട്ട് സര്‍വകലാശാലക്കു കീഴില്‍ നിയമ പഠനവിഭാഗങ്ങളിലെ മികച്ച വിദ്യാർഥികള്‍ക്കുള്ള കുഞ്ഞിരാമന് വൈദ്യര് സ്മാരക എന്‍ഡോവ്മെന്റ് വിതരണം അഞ്ചിന് രാവിലെ 11 ന് ബോട്ടണി പഠനവിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. അഞ്ചാം വര്‍ഷ ബിബിഎഎല്‍എല്‍ബി (ഓണേഴ്സ്) വിദ്യാർഥികളായ എ. ലക്ഷ്മി (ഗവ. ലോ കോളജ്, കോഴിക്കോട്), വൃന്ദ എസ്. കുമാര്‍ (ഗവ. ലോ കോളജ്, തൃശൂര്‍) എന്നിവരാണ് എന്‍ഡോവ്മെന്റിന് അര്‍ഹരായിട്ടുള്ളവര്‍. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.കെ. ഭരത് ഭൂഷണ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. പ്രൊവൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്ട്രോളര് ഡോ. ഡി.പി. ഗോഡ്വിന് സാംരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഭിന്നശേഷി ദിനാചരണം
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം മൂന്നിന് രാവിലെ ഒന്‍പതിന് ഇഎംഎസ് സെമിനാര്‍ ഹാളില്‍ നടക്കും. ജില്ലാ സാമൂഹ്യനീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, സിഡിഎംആര്‍പി, ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകള്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന പരിപാടി പി. അബ്ദുള്‍ ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
ബോട്ടണി ദേശീയ സെമിനാര്‍
കാലിക്കട്ട് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പും ഗ്രിഗര്‍മെന്റല്‍ ഫൗണ്ടേഷനും ചേര്‍ന്നു 7, 8 തീയതികളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സസ്യവൈവിധ്യം സംബന്ധിച്ച സെമിനാര്‍ ഏഴിന് രാവിലെ പത്തിന് ആര്യഭട്ട ഹാളില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കാലിക്കട്ട് സര്‍വകലാശാലാ എൻജിനീയറിംഗ് കോളജില്‍ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് പഠനവിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഡിസംബര്‍ എട്ടിന് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ (www.cuiet.info).
മൂല്യനിര്‍ണയ ക്യാമ്പ്
ബാര്‍കോഡ് സമ്പ്രദായത്തില്‍ നടത്തിയ നവംബര്‍ 2023 അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 14 മുതല്‍ 19 വരെ നടക്കും. സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകള്‍ക്ക് പ്രസ്തുത ദിവസങ്ങളില്‍ അവധിയായിരിക്കും. വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ പരീക്ഷകളുടേത് 13നും 2024 ജനുവരി 4നും നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
നാലാം വര്‍ഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2024 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് പിജി എംഎ ഡവലപ്മെന്റ് സ്റ്റഡീസ്, എംഎസ്സി ഫിസിക്സ്, കെമിസ്ട്രി, ബയോസയന്‍സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 12 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്സ്) ഒക്ടോബര്‍ 2022 റഗുലര്‍ പരീക്ഷ 2024 ജനുവരി 22ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എംഎസ്സി ബയോടെക്നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2023 പരീക്ഷ 2024 ജനുവരി അഞ്ചിന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എംഎഡ് ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 18ന് തുടങ്ങും.
പരീക്ഷാ ഫലം
എസ്ഡിഇ നാലാം സെമസ്റ്റര്‍ ബികോം, ബിബിഎ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
എസ്ഡിഇ മൂന്നാം സെമസ്റ്റര്‍ എംഎ ഫിലോസഫി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്സി അക്വാകള്‍ച്ചര്‍ ആൻഡ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2022 പരീക്ഷയുടെയും എംകോം (എസ്ഡിഇ) നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അവസാന വര്‍ഷ ബികോം പാര്‍ട്ട്3 സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.