University News
ഓഡിറ്റ് കോഴ്സ് സപ്ലിമെന്‍ററി പരീക്ഷ
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗത്തിലെ (സിബിസിഎസ്എസ് 2019, 2021, 2022 പ്രവേശനം ) / പ്രൈവറ്റ് രജിസ്‌ട്രേഷൻ (സിബിസിഎസ്എസ് 2020 പ്രവേശനം ) ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ വിദ്യാർഥികളുടെ ഒന്ന് മുതൽ നാലും വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്‍ററി പരീക്ഷൾ മെയ് രണ്ട്, മൂന്ന് തീയതികളിൽ ഓൺലൈനായി നടത്തും. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (സിസിഎസ്എസ്) എംഎ സോഷ്യോളജി ഏപ്രിൽ 2024 സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) എംഎസ്‌സി റേഡിയേഷൻ ഫിസിക്സ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബിടെക് ( 2016 മുതൽ 2018 വരെ പ്രവേശനം ) നവംബർ 2023, ( 2019 മുതൽ 2023 വരെ പ്രവേശനം ) നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 15 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതൽ ) ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎഫ്ടി, ബിവിസി, ബിഎ അഫ്സൽ ഉൽ ഉലമ നവംബർ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.