ഇന്റേൺഷിപ്പും പ്രോജക്ട് ഇവല്യൂവേഷനും
ആറാം സെമസ്റ്റർ (2022 ബാച്ച്) ബിവോക് ഫിഷ് പ്രോസസിംഗ് ടെക്നോളജി ഏപ്രിൽ 2025 ഇന്റേൺഷിപ്പും പ്രോജക്ട് ഇവല്യൂവേഷനും ( പേപ്പർ : SDC6FI31 INTERNSHIP & PROJECT) മെയ് ഏഴിന് നടക്കും. കേന്ദ്രം: എംഇഎസ് അസ്മാബി കോളജ് പി. വെമ്പല്ലൂർ.
പ്രക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബിവോക് ഫാഷൻ ഡിസൈൻ ആന്റ് മാനേജ്മെന്റ് ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ( പേപ്പർ : SDC6FM33 ( Pr ) INTERNSHIP & PROJECT ) മേയ് ഒൻപതിന് നടക്കും. കേന്ദ്രം : എംഇഎസ് പൊന്നാനി കോളജ്.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ (സിസിഎസ്എസ് പിജി) നാലാം സെമസ്റ്റർ ( 2014 പ്രവേശനം ) എംഎസ്സി ഫിസിക്സ്, ഒന്നും മൂന്നും നാലും സെമസ്റ്റർ ( 2019 പ്രവേശനം) എംഎ മ്യൂസിക് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (സിസിഎസ്എസ് പിജി 2021 പ്രവേശനം മുതൽ) എംഎ, എംഎസ്സി, എംകോം, എംബിഎ, എംഎ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എംടിഎ, എംഎസ്സി ഫോറൻസിക് സയൻസ്, എംഎസ്സി റേഡിയേഷൻ ഫിസിക്സ്, എംഎസ്സി ഫിസിക്സ് (നാനോ സയൻസ്), എംഎസ്സി കെമിസ്ട്രി (നാനോ സയൻസ്) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 13ന് തുടങ്ങും.
വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ഒന്നാം വർഷ (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി, (2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 18ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (സിയുസിഎസ്എസ് 2020 മുതൽ 2024 വരെ പ്രവേശനം ) എംബിഎ ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 2023 പ്രവേശനം) നവംബർ 2024, (2017, 2018 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
സൂക്ഷ്മ പരിശോധനാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ സോഷ്യോളജി നവംബർ 2024, എംഎ പൊളിറ്റിക്കൽ സയൻസ് നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു