കാലിക്കട്ട് സർവകലാശാലയുടെ 2025 അധ്യയന വർഷത്തേക്കുള്ള പിജി, ഇന്റഗ്രേറ്റഡ് പിജി, എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എൽഎൽഎം, എംഎസ്ഡബ്ല്യൂ, എംസിഎ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി, എംഎസ്സി ഫോറൻസിക് സയൻസ് പ്രോഗ്രാമുകളുടെ കേന്ദ്രീകൃത പ്രവേശന പരീക്ഷ (CU CET 2025) മെയ് 14, 15, 16 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ ഹാൾടിക്കറ്റിൽ നൽകിയിട്ടുള്ള വിഷയം പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തെറ്റുകൾ കാണുന്നപക്ഷം തെളിവ് സഹിതം മെയ് ഒൻപതിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി പ്രവേശന വിഭാഗത്തെ അറിയിക്കേണ്ടതാണ്. ഇ മെയിൽ :
[email protected], ഫോൺ : 0494 2407017, 7016.
ബിടെക് പ്രവേശനം കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിൽ 2024 25 അധ്യയന വർഷത്തെ ബിടെക് എൻആർഐ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. എൻജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. യോഗ്യത: പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45% മാർക് ലഭിച്ചിരിക്കണം. ഫോൺ: 9567172591
പിഎച്ച്ഡി പ്രവേശനം 2024 കാലിക്കട്ട് സർവകലാശാല പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ പ്രവേശന ഷെഡ്യൂൾ പ്രകാരം താത്പര്യമുള്ള ഗവേഷണ കേന്ദ്രങ്ങളിൽ മെയ് 15നകം റിപ്പോർട്ട് ചെയ്യണം. ഇതിനായി പ്രവേശന വിഭാഗം വെബ്സൈറ്റിൽ ( https://admission.uoc.ac.in ) പ്രസിദ്ധീകരിച്ച പിഎച്ച്ഡി 2024 പ്രവേശന വിജ്ഞാപനപ്രകാരമുള്ള ഒഴിവുവിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടവർക്ക് ഇമെയിൽ വഴി ഗവേഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ അവരുടെ അപേക്ഷയിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ നിന്നും ഗവേഷണ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ ( https://dor.uoc.ac.in ) ലഭ്യമായ ഗവേഷണ കേന്ദ്രങ്ങളുടെ ഔദ്യോഗിക ഇ മെയിൽ വിലാസത്തിലേക്കാണ് മെയിൽ ചെയ്യേണ്ടത്. റിപ്പോർട്ട് ചെയ്തവരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കൂ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
ലേഡി മെഡിക്കൽ ഓഫീസർ അഭിമുഖം കാലിക്കട്ട് സർവകലാശാലാ ഹെൽത്ത് സെന്ററിൽ ലേഡി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 11.10.2024 തീയതിയിൽ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം മേയ് 16ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഇലക്ട്രിസിറ്റി വർക്കർ വാക് ഇൻ ഇന്റർവ്യൂ കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളജിൽ ( CU IET ) ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ മേയ് 15ന് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ www.cuiet.info .
പരീക്ഷ വിദൂര വിഭാഗം നാലാം സെമസ്റ്റർ ( സിബിസിഎസ്എസ് പിജി എസ്ഡിഇ 2021 പ്രവേശനം മുതൽ ) എംഎ, എംഎസ്സി, എംകോം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2021 പ്രവേശനം മുതൽ) എംഎ ഇക്കണോമിക്സ്, എംകോം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ തീയതി പ്രകാരം ജൂൺ ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി മാർച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 23 വരെ അപേക്ഷിക്കാം. ലിങ്ക് മേയ് ഒന്പത് മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് 2022 പ്രവേശനം മുതൽ ) എംഎസ്സി മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎ സോഷ്യോളജി നവംബർ 2024, എംഎ പൊളിറ്റിക്കൽ സയൻസ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ (2021, 2022, 2023 പ്രവേശനം) എംസിഎ നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.