University News
കാലിക്കട്ടിൽ രജിസ്ട്രാർ നിയമനം
കാലിക്കട്ട് സർവകലാശാലയിൽ സ്ഥിരം / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ രജിസ്ട്രാർ നിയമനത്തിന് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ നാല്. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .

പരീക്ഷ

റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള ഒന്നാം വർഷ (2024 പ്രവേശനം) അഫ്സൽ ഉൽ ഉലമ പ്രിലിമിനറി മെയ് 2025 റഗുലർ പരീക്ഷകൾ ജൂൺ 25ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎസ്‌സി സൈക്കോളജി, എംഎസ്‌സി സുവോളജി നവംബർ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

ആറാം സെമസ്റ്റർ (സിസിഎസ്എസ്) ബിഎസ്‌സി, ബിസിഎ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
More News