കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിൽ ( ഐഇടി) വിവിധ ബിടെക് ബ്രാഞ്ചുകളിലെ എൻആർഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 26 വരെ http://www.cuiet.info/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കീം പ്രവേശനം പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ച് രസീതും അനുബന്ധ രേഖകളും സഹിതം 31നകം കോളജിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കോളജ് വെബ്സൈറ്റിൽ. ഫോൺ: 9188400223, 9567172591.
വിദ്യാഭ്യാസ പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശന അഭിമുഖം കാലിക്കട്ട് സർവകലാശാലയുടെ 2024 പിഎച്ച്ഡി പൊതുപ്രവേശന പരീക്ഷയിൽ എജ്യുക്കേഷൻ വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം 27ന് നടക്കും. യോഗ്യരായവർ രാവിലെ 10.30ന് എല്ലാ അസൽ രേഖകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
സൈക്കോളജി പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശന അഭിമുഖം കാലിക്കട്ട് സർവകലാശാല സൈക്കോളജി പഠനവകുപ്പിൽ റിപ്പോർട്ട് (സ്റ്റേജ് 1) ചെയ്തവർക്കുള്ള പിഎച്ച്ഡി പ്രവേശന അഭിമുഖം 23ന് നടക്കും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം.
അറബിക് പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശന അഭിമുഖം കാലിക്കട്ട് സർവകലാശാല പിഎച്ച്ഡി അറബിക് വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ അറബിക് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മേയ് 21ന് നടക്കും. യോഗ്യരായവർ ഉച്ചയ്ക്ക് 2.30ന് പഠനവകുപ്പിൽ ഹാജരാകണം.
ഗസ്റ്റ് അധ്യാപക ഒഴിവ് തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല നിയമപഠനവകുപ്പിൽ 2025 2026 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള മൂന്ന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ് / പിഎച്ച്ഡിയുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ അവരുടെ ബയോഡാറ്റ
[email protected] എന്ന ഇ മെയിൽ വിലാസത്തിൽ 28ന് മുൻപായി അയക്കേണ്ടാതാണ്. നെറ്റ് / പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ അധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖ തീയതി ഇ മെയിൽ മുഖാന്തിരം പിന്നീട് അറിയിക്കും.
ഐടിഎസ്ആറിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം തേഞ്ഞിപ്പലം: വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ കരാറടിസ്ഥാനത്തിൽ സോഷ്യോളജി, കോമേഴ്സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31. അപേക്ഷയുടെ പകർപ്പ് ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചിന് മുൻപായി സർവകലാശാലയിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2019 സ്കീം 2020 പ്രവേശനം മുതൽ) എംഎ, എംഎ ഡെവലപ്മെന്റ് ഇക്കണോമിസ്, എംഎ ബിസിനസ് ഇക്കണോമിക്സ്, എംഎ ഇക്കണോമെട്രിക്സ്, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംകോം, എംഎച്ച്എം, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എംഎസ്സി ഫോറൻസിക് സയൻസ്, എംഎസ്സി ബയോളജി, എംഎസ്സി, എംഎസ്ഡബ്ല്യൂ, എംടിടിഎം, വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2019 സ്കീം എസ്ഡിഇ 2020 പ്രവേശനം മുതൽ) എംഎ, എംഎസ്സി, എംകോം സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.