University News
ലൈബ്രറി സയന്‍സ് പഠനവകുപ്പില്‍ പിഎച്ച്ഡി പ്രവേശന അഭിമുഖം
കാലിക്കട്ട് സര്‍വകലാശാലാ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ പിഎച്ച്ഡി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 28ന് നടക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും മെയ് 15ന് മുന്‍പായി പഠനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തവര്‍ ഗവേഷണ വിഷയത്തെ ആസ്പദമാക്കി 15 സ്ലൈഡില്‍ അധികരിക്കാത്ത 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസന്‍റേഷനും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും സഹിതം രാവിലെ 10.30ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 9497407071.

ബിരുദ ഗ്രേഡ് കാര്‍ഡ്/പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

കാലിക്കട്ട് സര്‍വകലാശാലയുടെ കീഴിലെ വിവിധ യുജി കോഴ്സുകളില്‍ 2022ല്‍ പ്രവേശനം നേടുകയും 2025ല്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തവരുടെ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും അതത് കോളജുകളിലേക്ക് 30 മുതല്‍ കൈമാറും. വിദ്യാര്‍ഥികള്‍ കോളജ് അധികാരികളുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ (2018 സ്‌കീം 2019 പ്രവേശനം) എംസിഎ ഏപ്രില്‍ 2024 സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 30വരെയും 190 രൂപ പിഴയോടെ ജൂണ്‍ നാലുവരെയും അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

മൂന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പിജി നവംബര്‍ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

ഒന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി, എംഎ ഇസ്ലാമിക് ഹിസ്റ്ററി നവംബര്‍ 2024, വിദൂര വിഭാഗം ഒന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ്, എംഎ ഹിന്ദി, എംഎ ഫിലോസഫി, മൂന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി നവംബര്‍ 2024, ഒന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ് നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
More News