University News
സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശന അഭിമുഖം
കാലിക്കട്ട് സർവകലാശാലയുടെ 2024ലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർ 27ന് രാവിലെ 9.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം.

ഫിലോസഫി പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശന അഭിമുഖം

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ 2024 പ്രവേശനം പിഎച്ച്ഡി പ്രോഗ്രാമിന്‍റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഫിലോസഫി പഠനവകുപ്പിൽ നേരിട്ടോ ഇ മെയിൽ മുഖാന്തിരമോ റിപ്പോർട്ട് ചെയ്തവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും യുജിസി ജെആർഎഫ്, യുജിസി നെറ്റ് യോഗ്യതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകളും സഹിതം 27ന് രാവിലെ പത്തിന് പഠനവകുപ്പ് കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.

മലയാളം പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശന അഭിമുഖം

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ 2024 പ്രവേശനം മലയാളം പിഎച്ച്ഡി പ്രോഗ്രാമിന്‍റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും മലയാള കേരള പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം 27ന് നടക്കും. വിദ്യാർഥികൾ എല്ലാ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം പഠനവകുപ്പിൽ രാവിലെ 10.30ന് ഹാജരാകണം.

സംസ്‌കൃതം പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശന അഭിമുഖം

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ 2024 പ്രവേശനം പിഎച്ച്ഡി പ്രോഗ്രാമിന്‍റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സംസ്‌കൃത പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം 28ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ നടക്കും.

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഹെൽത് സയൻസിൽ എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്‌സിലേക്കായി ഫുഡ് എൻജിനീയറിംഗ് (രണ്ടൊഴിവ്), ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി (രണ്ടൊഴിവ്), സ്റ്റാറ്റിസ്റ്റിക്സ് (ഒരൊഴിവ്) വിഷയങ്ങളിൽ 2025 2026 അക്കാദമിക വർഷത്തേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55% മാർക്കോടെ എംടെക് / ബിടെക് ഇൻ ഫുഡ് എൻജിനീയറിംഗ്, എംഎസ്‌സി ഇൻ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎസ്‌സി ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്സ് + നെറ്റ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ എംഎസ്‌സിക്കാരെ പരിഗണിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 28ന് രാവിലെ 9.30 ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സർവകലാശാലാ ക്യാമ്പസിലുള്ള സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകണം. ഫോൺ: 0494 2407345, 9400926770.

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എംഎസ്‌സി ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ജൂൺ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ ഒൻപത് വരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് മേയ് 26 മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2019 സ്‌കീം 2020 പ്രവേശനം) എംടിഎച്ച്എം സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

ബികോം എൽഎൽബി ഹോണേഴ്‌സ് ഒൻപതാം സെമസ്റ്റർ ( 2020 പ്രവേശനം ), അഞ്ചാം സെമസ്റ്റർ ( 2020 മുതൽ 2022 വരെ പ്രവേശനം ) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂൺ 17നും ഏഴാം സെമസ്റ്റർ ( 2020, 2021 പ്രവേശനം ), മൂന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളും മൂന്നാം സെമസ്റ്റർ ( 2020 പ്രവേശനം ) ഒക്ടോബർ 2023 സപ്ലിമെന്‍ററി പരീക്ഷയും ജൂൺ 18നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റാർ (സിസിഎസ്എസ് 2022, 2023 പ്രവേശനം) എംഎസ്‌സി മാത്തമാറ്റിക്സ് നവംബർ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എൽഎൽഎം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
More News