University News
സിൻഡിക്കേറ്റ് യോഗം
കാലിക്കട്ട് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം 29ന് രാവിലെ പത്തിന് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

റിസർച്ച് പേഴ്സണൽ നിയമനം

കാലിക്കട്ട് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് പ്രഫസർ ഡോ. സന്തോഷ് നമ്പിയുടെ കീഴിൽ താത്കാലികാടിസ്ഥാനത്തൽ 12 മാസത്തേക്ക് റിസർച്ച് പേഴ്സണൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. യോഗ്യത: ഫസ്റ്റ് ക്ലാസ് എംഎസ്‌സി ബോട്ടണി / പ്ലാന്‍റ് സയൻസ് / ബോട്ടണി ആൻഡ് സയൻസ് ടെക്‌നോളജി, യുജിസി / സിഎസ്ഐആർ / ജെആർഎഫ് / നെറ്റ്. വയസ്: 28 ൽ താഴെ. താത്പര്യമുള്ളവർ ജൂൺ നാലിന് രാവിലെ 9.30ന് ബോട്ടണി പഠനവകുപ്പിൽ നടക്കുന്ന എഴുത്തുപരീക്ഷക്കും തുടർന്നുള്ള അഭിമുഖത്തിനും ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: ഡോ. സന്തോഷ് നമ്പി, പ്രൊഫസർ ബോട്ടണി പഠനവകുപ്പ്, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, എസ്ഇആർബി പ്രോജക്ട്, കാലിക്കട്ട് സർവകലാശാല, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം, പിൻ: 673 635. ഫോൺ: 9447461622, ഇമെയിൽ: [email protected] . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

എംബിഎ ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും

കാലിക്കട്ട് സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്‌മെന്‍റ് സ്റ്റഡീസ് പഠനവകുപ്പിലേക്കും സർവകലാശാലയുടെ വിവിധ എസ്എംഎസ് സെന്‍ററുകളിലേക്കുമുള്ള 2025 26 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള ഗ്രൂപ്പ് ഡിസ്കഷനും വ്യക്തിഗത അഭിമുഖവും ജൂൺ ഒൻപതിന് തുടങ്ങും. അർഹരായവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇമെയിലിൽ മെമോ അയച്ചിട്ടുണ്ട്. അഭിമുഖത്തിന് ഹാജരാകേണ്ട തീയതിയും ഹാജരാകേണ്ടവരുടെ റോൾ നമ്പറും ഹാജരാകേണ്ട സമയവും ക്രമത്തിൽ: ജൂൺ ഒന്പത് റോൾ നമ്പർ 25001 മുതൽ 25033 വരെ രാവിലെ പത്ത്, റോൾ നമ്പർ 25034 മുതൽ 25066 വരെ ഉച്ചയ്ക്ക് രണ്ട് വരെ, ജൂൺ പത്ത് റോൾ നമ്പർ 25067 മുതൽ 25100 വരെ രാവിലെ പത്ത്, റോൾ നമ്പർ 25101 മുതൽ 25133 വരെ ഉച്ചയ്ക്ക് രണ്ട്, ജൂൺ 11 റോൾ നമ്പർ 25134 മുതൽ 25166 വരെ രാവിലെ പത്ത്, റോൾ നമ്പർ 25167 മുതൽ 25200 വരെ ഉച്ചയ്ക്ക് രണ്ട് വരെ, ജൂൺ 12 റോൾ നമ്പർ 25201 മുതൽ 25233 വരെ രാവിലെ പത്ത്, റോൾ നമ്പർ 25234 മുതൽ 25265 വരെ ഉച്ചയ്ക്ക് രണ്ട് വരെ. കേന്ദ്രം: കോമേഴ്‌സ് ആൻഡ് മാനേജ്‌മെന്‍റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ ക്യാമ്പസ്.

നാലുവർഷ ബിരുദം മൈനർ ഗ്രൂപ്പ് സെലക്ഷൻ

അഫിലിയേറ്റഡ് കോളജുകളിലെ 2025 പ്രവേശനം നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ മൈനർ ഗ്രൂപ്പ് സെലക്ഷനുള്ള ലിങ്ക് മേയ് 23 മുതൽ 27 വരെ കോളജ് പോർട്ടലിൽ ലഭ്യമാകും.

പരീക്ഷാ അപേക്ഷ

സർവകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) രണ്ടാം സെമസ്റ്റർ (2024 പ്രവേശനം) ബിടെക് ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ ഒൻപത് വരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

പരീക്ഷ

രണ്ടാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിംഗ് ഇംപയർമെന്‍റ് / ഇന്‍റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 12ന് തുടങ്ങും.

രണ്ടു വർഷ ( സിലബസ് ഇയർ 2016 ) അദീബ് ഇ ഫാസിൽ (ഉറുദു) പ്രിലിമിനറി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ഒന്നാം വർഷ പരീക്ഷകൾ ജൂൺ 23നും രണ്ടാം വർഷ പരീക്ഷകൾ ജൂലൈ രണ്ടിനും തുടങ്ങും.

അവസാന വർഷ ( സിലബസ് ഇയർ 2007 ) അദീബ് ഇ ഫാസിൽ (ഉറുദു) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ (സിസിഎസ്എസ് 2022, 2023 പ്രവേശനം ) എംഎ ഉറുദു നവംബർ 2024 സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒൻപതാം സെമസ്റ്റർ ( 2012 സ്‌കീം 2012, 2013 പ്രവേശനം ) ബിആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ ഒൻപത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എംഎ ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
More News