നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കാരണം 31ന് നടത്താനിരുന്ന കാലിക്കട്ട് സര്‍വകലാശാല സെനറ്റ് യോഗം ജൂണ്‍ 25ലേക്ക് മാറ്റി.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാം ഏപ്രില്‍ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ ( 2020 പ്രവേശനം ) എംഎ ഹിന്ദി നവംബര്‍ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എംഎ സാന്‍സ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ ജനറല്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പിഎച്ച്ഡി പ്രവേശന അഭിമുഖം
കാലിക്കട്ട് സര്‍വകലാശാലയിലെ റഷ്യന്‍ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വകുപ്പില്‍ 2024ലെ പിഎച്ച്ഡി ചുരുക്കപ്പട്ടികയിലുള്പ്പെട്ടതും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തവര്‍ 29ന് ഉച്ചക്ക് 2.30ന് പഠനവകുപ്പില്‍ അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.