അഫ്സൽ - ഉൽ - ഉലമ ( പ്രിലിമിനറി) പ്രവേശനം 2025 - 2026
കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലേക്ക് 2025 2026 അധ്യയന വർഷത്തെ രണ്ടു വർഷ അഫ്സൽ ഉൽ ഉലമ ( പ്രിലിമിനറി ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്സി / എസ്ടി 205/ രൂപ, മറ്റുള്ളവർ 495/ രൂപ. യോഗ്യത: എസ്എസ്എൽസി / തത്തുല്യം. ഉയർന്ന പ്രായപരിധി 20 വയസ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
സീറ്റ് വർധനവിന് അപേക്ഷാ തീയതി നീട്ടി
കാലിക്കട്ട് സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ്, അറബിക് / ഓറിയന്റൽ കോളജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്ക് വിധേയമായി 2025 26 അധ്യയനവർഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്രസ്തുത അപേക്ഷാ തീയതി മേയ് 31 വരെ നീട്ടി.
പരീക്ഷാ അപേക്ഷ
എംഎഡ് രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) ജൂലൈ 2025, നാലാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 16 വരെയും 200 രൂപ പിഴയോടെ ജൂൺ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ രണ്ടു മുതൽ ലഭ്യമാകും
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (സിസിഎസ്എസ് 2023 പ്രവേശനം ) എംഎസ്സി ഫിസിക്സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബിപിഎഡ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ പത്ത് വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി, ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2024, ബിബിഎ എൽഎൽബി ഹോണേഴ്സ് ( 2017, 2018 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 13 വരെ അപേക്ഷിക്കാം.