അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പിജി പ്രവേശനം 2025 - 2026
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലേക്ക് 2025 2026 അധ്യയന വർഷത്തെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ പത്ത് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യോഗ്യത: പ്ലസ്ടു / തത്തുല്യം. ഫീസ്: എസ്സി / എസ്ടി 205/ രൂപ, മറ്റുള്ളവർ 495/ രൂപ. അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്മെന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളുമായി ബന്ധപ്പെട്ട് നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2660600, 2407016, 2407017, 2407152.
ഗസ്റ്റ് അധ്യാപക നിയമനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഡെവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് കോഴ്സിലേക്ക് ഇക്കണോമിക്സ് (5 ഒഴിവ്), സോഷ്യോളജി (1 ഒഴിവ്), ജിയോഗ്രഫി (1 ഒഴിവ്) എന്നീ വിഷയങ്ങളിൽ 2025 2026 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നു. യോഗ്യത യുജിസി മാനദണ്ഡപ്രകാരം. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ / പകർപ്പുകൾ സഹിതം സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. വിഷയം, തീയതി, സമയം എന്നിവ ക്രമത്തിൽ: ഇക്കണോമിക്സ് ജൂൺ പത്ത് രാവിലെ 11 ന്, സോഷ്യോളജി ജൂൺ 11 രാവിലെ 10.30, ജിയോഗ്രഫി ജൂൺ 11 ഉച്ചയ്ക്ക് 1.30. ഫോൺ: 8606622200, 8089841996.
ഹാൾടിക്കറ്റ്
ജൂൺ പത്തിന് ആരംഭിക്കുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) (2019 മുതൽ 2023 വരെ പ്രവേശനം) ബിഎ, ബിഎസ്സി, ബിഎ അഫ്സൽ ഉൽ ഉലമ, (2021, 2022 പ്രവേശനം) ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് ജൂൺ ഒന്ന് മുതൽ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാകും.
പരീക്ഷാഫലം
വിദൂര വിഭാഗം (സിയുസിബിസിഎസ്എസ് എസ്ഡിഇ 2017, 2018 പ്രവേശനം ) ബിഎ മൾട്ടിമീഡിയ മൂന്നാം സെമസ്റ്റർ നവംബർ 2021, നാലാം സെമസ്റ്റർ ഏപ്രിൽ 2022, അഞ്ചാം സെമസ്റ്റർ നവംബർ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ പത്ത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎ ഫിലോസഫി, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഫിലോസഫി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കായിക പഠനവകുപ്പ് സംഘടിപ്പിച്ച വേനൽക്കാല കായിക പരിശീലന ക്യാമ്പ് 31ന് സമാപിക്കും. രാവിലെ 11 ന് ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.