കാലിക്കട്ടിൽ പിജി പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ 2025 26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് : എസ്സി / എസ്ടി 205 രൂപ, മറ്റുള്ളവർ 495 രൂപ. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ്സ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്മെന്റ്, സ്പോർട്സ്, എൻആർഐ എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2660600, 2407016, 2407017, 2407152.
ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യുകള്‍ച്ചര്‍
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ബോട്ടണി പഠനവകുപ്പിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേർഷ്യൽ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത: ബിഎസ്സി / എംഎസ്സി ബോട്ടണി / ബയോടെക്നോളജി / ലൈഫ് സയൻസസ് തുടങ്ങിയവ. കോഴ്സ് കാലാവധി ഒരുവർഷം. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 9846163197, 8281965096, 8075119158, 9497192730.
താത്കാലിക അധ്യാപക നിയമനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഗണിത ശാസ്ത്ര പഠനവകുപ്പിൽ 2025 26 അധ്യയന വർഷത്തേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള രണ്ട് അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് പട്ടിക തയാറാക്കുന്നു. യോഗ്യത: യുജിസി നിയമ പ്രകാരം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം 12ന് രാവിലെ 11 ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0494 2407418, 9562475245.
പരീക്ഷാ അപേക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി ( 2023 പ്രവേശനം ) ജനുവരി 2024 പരീക്ഷയ്ക്ക് പിഴ കൂടാതെ ജൂൺ 17 വരെയും 200 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി) എംഎസ്സി മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.