University News
ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സി​ല്‍ എംഎ​സ് സി ​ഫു​ഡ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഷ​യ​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. 55 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ എം​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ്/ മാ​ത്ത​മാ​റ്റി​ക്സും നെ​റ്റു​മാ​ണ് യോ​ഗ്യ​ത. നെ​റ്റു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ എംഎ​സ്‌സി​ക്കാ​രെ പ​രി​ഗ​ണി​ക്കും. യോ​ഗ്യ​രാ​യ​വ​ര്‍ 30ന് ​രാ​വി​ലെ 10.30ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04942407345, 9400926770.

എം​സി​എ പ്ര​വേ​ശ​നം 26, 27 തീ​യ​തി​ക​ളി​ല്‍

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന സ്വാ​ശ്ര​യ എംസിഎ കോ​ഴ്സി​ന്‍റെ (20252027) ഒ​ന്നാം വ​ര്‍​ഷ പ്ര​വേ​ശ​നം ജൂ​ണ്‍ 26, 27 തീ​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ഇഎംഎ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രി​ല്‍ റാ​ങ്ക് ന​മ്പ​ര്‍ 1 മു​ത​ല്‍ 200 വ​രെ ജൂ​ണ്‍ 26നു ​രാ​വി​ലെ 9.30നും ​റാ​ങ്ക് ന​മ്പ​ര്‍ 201 മു​ത​ല്‍ 400 വ​രെ ഉ​ച്ച​യ്ക്ക് 12.30നും ​റാ​ങ്ക് ന​മ്പ​ര്‍ 401 മു​ത​ല്‍ 568 വ​രെ ജൂ​ണ്‍ 27നു ​രാ​വി​ലെ 9.30നും ​താ​ഴെ പ​റ​യു​ന്ന രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. അ​സ​ല്‍ വി​ദ്യ​ഭ്യാ​സ രേ​ഖ​ക​ള്‍, പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സം​വ​ര​ണം ഉ​ള്ള​വ​ര്‍ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, എ​ന്‍​ട്ര​ന്‍​സ് അ​പ്ലി​ക്കേ​ഷ​ന്‍ പ്രി​ന്‍റ​ന്റൗ​ട്ട്. ഈ ​രേ​ഖ​ക​ളു​ടെ ര​ണ്ട് പ​ക​ര്‍​പ്പു​ക​ളും ര​ണ്ട് പാ​സ്പോ​ട്ട് സൈ​സ് ഫോ​ട്ടോ​യും സ​ഹി​ത​മാ​ണ് പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കേ​ണ്ട​ത്.

എം​എ അ​റ​ബി​ക് പ്രാ​ക്ടി​ക്ക​ല്‍

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ എംഎ അ​റ​ബി​ക് ഭാ​ഗ​മാ​യു​ള്ള പ്രാ​ക്ടി​ക്ക​ലും വൈ​വ​യും (അ​ഡ്വാ​ന്‍​സ്ഡ് ട്രാ​ന്‍​സ​ലേ​ഷ​ന്‍ ആ​ന്‍​ഡ് സൈ​മ​ള്‍​ട്ടേ​നി​യ​സ് ഇ​ന്‍റ​ര്‍​പ്ര​റ്റേ​ഷ​ന്‍) ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ജൂലൈ മൂ​ന്നി​ന് മു​ട്ടി​ല്‍ ഡ​ബ്ല്യുഎം​ഒ കോ​ള​ജി​ലും മൂ​ന്നു​മു​ത​ല്‍ അ​ഞ്ചു വ​രെ​യും ജൂ​ലൈ 11നും ​സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ പെ​ര്‍​മ​ന​ന്‍റ് ഇ​വാ​ല്വേ​ഷ​ന്‍ ക്യാ​മ്പി​ലും ന​ട​ക്കും.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എംആ​ര്‍​ക് ലാ​ന്‍​ഡ് സ്‌​കേ​പ് ആ​ര്‍​ക്കി​ടെ​ക്ച​ര്‍ (2024 പ്ര​വേ​ശ​നം) ജ​നു​വ​രി 2025 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലാ​യ് ഒ​മ്പ​തി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.
സ​ര്‍​വ​ക​ലാ​ശാ​ലാ എ​ന്‍​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബിടെ​ക് സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (2019 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2025 പ​രീ​ക്ഷ​യും 2024 പ്ര​വേ​ശ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും ജൂ​ലൈ 21ന് ​തു​ട​ങ്ങും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം

ബിഎ​ഡ് ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ്പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി (2007, 2010, 2011 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 023 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2024 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ്. റ​ഗു​ല​ര്‍ (2022, 2023 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എംബിഎ എ​ച്ച്സിഎം, എംബിഎ ഐഎ​ഫ്, ജ​നു​വ​രി 2025 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വൈ​വ

വി​ദൂ​ര​വി​ഭാ​ഗം എംഎ ഫി​ലോ​സ​ഫി നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2025 പ​രീ​ക്ഷ​യു​ടെ വൈ​വ ജൂ​ണ്‍ 30, ജൂ​ലാ​യ് ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫി​ലോ​സ​ഫി പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

ഹാ​ള്‍​ടി​ക്ക​റ്റ്

ജൂ​ലൈ ര​ണ്ടി​ന് തു​ട​ങ്ങു​ന്ന അ​ദീ​ബ് ഇ ​ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് 26 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എംഎ മ്യൂ​സി​ക് ന​വം​ബ​ര്‍ 2024 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ (www.uoc.kreap.co.in)
More News